വെറുതെ കിടന്ന് ഉറങ്ങി കൈ നിറയെ ശബളം കിട്ടുന്ന വെല്ല ജോലിയും ഉണ്ടെങ്കില്‍ അതിന് പോവാര്‍ന്നു എന്നൊക്കെ ചിന്തിക്കുന്ന കൂട്ടത്തിലാണോ നിങ്ങള്‍? അല്ലെങ്കില്‍ വെറുതെ ഇരുന്ന് ടിവി കാണുന്നതിന് കൈനിറയെ പണം. എന്തായാലും അങ്ങനെ ഒക്കെ ഒരു ജോലി കിട്ടിയാല്‍ സംഭവം പൊളിക്കും. അല്ലേ… എന്നാല്‍ അത്തരത്തില്‍ ഒരു ജോലി ഇംഗ്ലണ്ടിലുണ്ട്. വെറുതെ കിടന്ന് ഉറങ്ങിയാല്‍ മതി 24,000 പൗണ്ട് ആണ് സാലറി. അതായത് ഇന്ത്യന്‍ മണി ഏകദേശം 24.82 ലക്ഷം രൂപ.
കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ലെങ്കിലും സംഭവം സത്യമാണ്. യുകെയിലെ ആഡംബര ബെഡ് കമ്പനിയായ ക്രാഫ്റ്റ്ഡ് ബെഡ്സാണ് ‘മാട്രസ് ടെസ്റ്റര്‍’ (മെത്ത ടെസ്റ്റര്‍) വിഭാഗത്തിലേക്ക് ഉദ്യോഗാര്‍ഥിയെ തേടുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച മെത്ത നല്‍കാനാണ് മാട്രസ് ടെസ്റ്ററിന്റെ പോസ്റ്റ് സൃഷ്ടിച്ചതെന്ന് ക്രാഫ്റ്റ്ഡ് ബെഡ്സ് പറയുന്നു.
മാട്രസ് റെസ്റ്ററായി ജോലി നേടുന്ന വ്യക്തി ഓരോ ആഴ്ചയും ഒരു പുതിയ ഉയര്‍ന്ന നിലവാരമുള്ള മെത്തയില്‍ കിടന്ന് റിവ്യൂ ചെയ്യണം. ആഴ്ചയില്‍ 37.5 മണിക്കൂറാണ് ‘ജോലി’ ചെയ്യേണ്ടത്. ഓടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്ക്സില്‍ സീരീസുകള്‍ കാണുകയോ ഉറങ്ങുകയോ ചെയ്യാം. ഇതിന് ശേഷം എത്ര സുഖകരമാണെന്ന് ബെഡ് എന്ന് മാട്രസ് ടെസ്റ്റര്‍ വിലയിരുത്തേണ്ടതുണ്ട്. അതിനായി എല്ലാ ആഴ്ചയും കമ്പനി ടെസ്റ്ററുടെ വീട്ടിലേക്ക് ഒരു പുതിയ മെത്ത അയച്ച് തരികയും ചെയ്യും.