വീട്ടില്‍ 13 ജര്‍മന്‍ ഷെപ്പേര്‍ഡുകള്‍; 37 വര്‍ഷത്തെ പരിശീലന മികവ്, അറിയാതെ പോകരുത് പൈലിയേട്ടന് ജര്‍മന്‍ ഷെപ്പേര്‍ഡിനോടുള്ള പ്രിയം

വീട്ടില്‍ 13 ജര്‍മന്‍ ഷെപ്പേര്‍ഡുകള്‍; 37 വര്‍ഷത്തെ പരിശീലന മികവ്, അറിയാതെ പോകരുത് പൈലിയേട്ടന് ജര്‍മന്‍ ഷെപ്പേര്‍ഡിനോടുള്ള പ്രിയം

പൈലി ചേട്ടന്‍ ജര്‍മന്‍ ഷെപ്പേര്‍ഡ് പരിപാലനം തുടങ്ങിയിട്ട് മുപ്പത്തിയേഴ് വര്‍ഷമായി. ചെറുപ്പം മുതലെ നായകളോട് പ്രത്യേക താല്‍പര്യം ഉള്ള ആളായിരുന്നു വയനാട് ജില്ലയിലെ പൈലി എന്ന പൈലി ചേട്ടന്‍.

സ്വന്തം അളിയന്റെ കെയര്‍ഓഫില്‍ ഒരു ജര്‍മ്മന്‍ ജര്‍മന്‍ ഷെപ്പേര്‍ഡിനെ പരിപ്പാലിച്ച് തുടങ്ങിയതായിരുന്നു പൈലി ചേട്ടനും കുടുംബവും. ഇപ്പോള്‍ 37 വര്‍ഷമായി ഈ തൊഴില്‍ നടത്തിപ്പോകുന്നു. ഇത്തരം നായ്ക്കള്‍ക്ക് വേണ്ട എല്ലാ പരിശീലനവും നടത്തി അവയുടെ കുഞ്ഞുങ്ങളെയെല്ലാം പൊന്നു പോലെയാണ് പൈലിയേട്ടന്‍ നോക്കുന്നത്. നല്ലയിനം ജര്‍മ്മനെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പൈലിയേട്ടന്റെ പക്കല്‍ നിന്നും ധൈര്യമായി വാങ്ങാവുന്നതാണ്.

നായ്ക്കളെ ഡോഗ് ഷോയിലും മറ്റും പങ്ക് എടുപ്പിക്കാനും പൈലി ചേട്ടന്‍ കൊണ്ട് പോകാറുണ്ട്. ഇപ്പോള്‍ 13 ജര്‍മ്മനെയാണ് ഇവര്‍ പരിപാലിക്കുന്നത്. പൈലി ചേട്ടന്റെ നായ്ക്കളെയും പരിശീലനവുമൊക്കെ കാണാന്‍ വീഡിയോ കണ്ട് നോക്കൂ….