വീടിനു ചുറ്റും വെള്ളം, ഉഗ്രവിഷമുള്ള പാമ്പുകൾ അധികാരികൾ കണ്ണുതുറക്കാതെ ജയകൃഷ്ണന്റെ ജീവിതം ഇങ്ങനെ..

വീടിനു ചുറ്റും വെള്ളം, ഉഗ്രവിഷമുള്ള പാമ്പുകൾ അധികാരികൾ കണ്ണുതുറക്കാതെ ജയകൃഷ്ണന്റെ ജീവിതം ഇങ്ങനെ..

വീടിനു ചുറ്റോടു ചുറ്റുംനിറയെ വെള്ളം. വീട്ടിൽ എന്നും എത്തുന്നത് ഉഗ്രവിഷമുള്ള പാമ്പുകൾ. ഇതാണ് ഇളയമണ്ണുള്ള ജയകൃഷ്ണന്റെ ജീവിതം ഇങ്ങനെയാണ്. കണ്ണുകൾ നിറഞ്ഞ് കൊണ്ട് മാത്രം മാത്രമാണ് ഈ വീഡിയോ കാണാൻ സാധിക്കുക. അത്രയധികം ദയനീയ അവസ്ഥയിലാണ് ജയകൃഷ്ണനും അമ്മയായ ഷീജയും താമസിക്കുന്നത്.

അമ്മയും മകനും മാത്രമാണ് വീട്ടിലുള്ളത് . അച്ഛൻ മുൻപേ മരിച്ചതാണ്. പത്താം ക്ലാസ് പഠനം പൂർത്തിയായ ജയകൃഷ്ണൻ പമ്പിലാണ് ജോലി ചെയ്യുന്നത്, അമ്മ പ്രസവ ശുശ്രൂഷ നൽകുന്ന ജോലിയാണ് ചെയ്യുന്നത്. അമ്മ കൊല്ലത്താണ് താമസിക്കുന്നത് എന്നും ജയകൃഷ്ണൻ ഇപ്പോൾ ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്നും പറയുന്നു.

ചില ദിവസങ്ങളിൽ വീടിനുള്ളിൽ കയറുമ്പോൾ ഉഗ്രവിഷമുള്ള പാമ്പുകളെ കാണാറുണ്ടെന്നും, വീടിനടുത്തുള്ള മെമ്പറിൽ നിന്നോ, പഞ്ചായത്തിൽ നിന്ന്, മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നോ യാതൊരുവിധത്തിലുള്ള സഹായം ലഭിക്കുന്നില്ലെന്നും ജയകൃഷ്ണൻ പറഞ്ഞു . ഒരുനേരത്തെ ഭക്ഷണത്തിനു പോലും സ്ഥിതി ഇല്ലാത്ത അവസ്ഥയാണെന്നും, ജയകൃഷ്ണനും ശാരീരികമായ ബുദ്ധിമുട്ടുണ്ടെന്നും, അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും നാട്ടുകാർ പറയുന്നു.

കൊറോണ സമയത്ത് പോലും നാട്ടിലെ അധികാരികളോ പഞ്ചായത്ത് മെമ്പറോ തിരിഞ്ഞുനോക്കിയില്ല എന്നും. ഒരുനേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ജയകൃഷ്ണൻ പറയുന്നു. ഇത്രയും ദയനീയാവസ്ഥയിലുള്ള ജയകൃഷ്ണന്റെയും കുടുംബത്തിന്റെ ജീവിതം എത്രയും പെട്ടെന്ന് അധികാരികൾ അവർക്കുവേണ്ടിയുള്ള മെച്ചപ്പെട്ട ജീവിതത്തിനായി നടപടി എടുക്കേണ്ടതാണ്.

Leave a Comment