വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; നില ഗുരുതരം (വീഡിയോ) …

വാവ സുരേഷ്, ഒരു ഇന്ത്യൻ വന്യജീവി സംരക്ഷകനും പാമ്പ് വിദഗ്ധനുമാണ്.ഇന്ത്യയിലെ കേരളത്തിലെ മനുഷ്യവാസ മേഖലകളിലേക്ക് വഴിതെറ്റിയ പാമ്പുകളെ രക്ഷിക്കാനുള്ള തന്റെ ദൗത്യത്തിന് പേരുകേട്ട അദ്ദേഹം 200 രാജവെമ്പാലകളെ പിടികൂടി, കൂടുതൽ പിടികൂടി രക്ഷിച്ചതായി വിശ്വസിക്കപ്പെടുന്നു. അദ്ദേഹം കൗമുദി ടിവിയിൽ “സ്‌നേക്ക് മാസ്റ്റർ” എന്ന പേരിൽ പാമ്പ് പിടിക്കൽ പരിപാടി അവതരിപ്പിക്കുന്നു. തന്റെ ജോലിയ്ക്കിടയിൽ, നിരവധി വിഷ പാമ്പുകടികളിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു, എന്നാൽ കഴിഞ്ഞ ദിവസ്സം ആണ് അദ്ദേഹത്തിനെ മൂർഖൻ പാമ്പിനെ പിടികൂടുന്നതിന്റെ ഇടയിൽ കടിയേറ്റ വാവ സുരേഷ് ഗുരുതരാവസ്ഥയിൽ ആണ് ഇപ്പോൾ .

കോട്ടയം ചങ്ങനാശേരിക്ക് അടുത്ത് കുറിച്ചി എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാവ സുരേഷിനെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വാവ സുരേഷിൻറെ കാലിലാണ് കടിയേറ്റത്. ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് വാവ സുരേഷിനെ പ്രവേശിപ്പിച്ചിട്ടുള്ളത് , പാമ്പു വാവ സുരേഷിനെ കടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , വാവ സുരേഷിന്റെ വലതുകാലിന്റെ മുട്ടിനു മുകളിൽ ആണ് പാമ്പു കടിച്ചത് , കടിയേറ്റതിനെ തുടർന്ന് കൈൽ ഉണ്ടായിരിന്നു പാമ്പിനെ വിട്ടു എങ്കിലും അതിനെ പിന്നെയും സുരക്ഷിതം ആയി ചാക്കിൽ കയറ്റി വെച്ചു. തുടർന്ന് വാവ സുരേഷ് തന്നെ ആണ് ആശൂപത്രിലേക്ക് പോവണം എന്ന് ആവശ്യപ്പെട്ടത് തുടർന്ന് വളരെ വേഗം തന്നെ ആശുപത്രിയിൽ കൊണ്ടുപോയി ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആണ് ,