വയനാട്ടിലെ ചങ്ങലമരം; കരിന്തണ്ടനെ ചതിച്ച് കൊന്ന പ്രതികാരത്തിന്റെ മുറിവുണങ്ങാത്ത തെളിവ്

വയനാട്ടിലെ ചങ്ങലമരം; കരിന്തണ്ടനെ ചതിച്ച് കൊന്ന പ്രതികാരത്തിന്റെ മുറിവുണങ്ങാത്ത തെളിവ്

വയനാട് ലക്കിടിയില്‍ ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ദൈവീക പരിവേഷമുള്ള ഒരു കേമന്‍വൃക്ഷം- അതാണ് ചങ്ങലമരം. ഈ മരത്തെ ചുറ്റിപ്പറ്റി ഒരു കഥയുണ്ട്. ഒരു പണിയന്റെ ജീവത്യാഗത്തിന്റെ കഥ. വയനാടന്‍ ഗോത്രവര്‍ഗമായ പണിയ സമുദായത്തില്‍ ജീവിച്ചിരുന്ന കരിന്തണ്ടനാണ് കഥാനായകന്‍.

വയനാട്ടിലെ സ്ഥലങ്ങളെ കുറിച്ച നല്ല അറിവുണ്ടായിരുന്നു കരിന്തണ്ടന്. ഇന്ത്യ ഇംഗ്ലീഷുകാരുടെ കോളനിയായിരുന്ന സമയം. മറ്റു സ്ഥലങ്ങളിലേതു പോലെ വയനാട്ടിലേക്കുള്ള യാത്രയും ചരക്കുനീക്കവും അവര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. ഇതിന്റെ പ്രധാന കാരണം വയനാട് ഇടതൂര്‍ന്ന വനം കൊണ്ടും ചെങ്കുത്തായ മലനിരകളെ കൊണ്ടും അതിരിട്ട് നിന്നിരുന്നു എന്നതായിരുന്നു. വിലമതിക്കാനാവാത്ത വിഭവങ്ങളായിരുന്നു വയനാട് കാത്തുവച്ചിരുന്നത്.

വയനാടന്‍ പ്രകൃതിവിഭവങ്ങളില്‍ ചെന്നുതട്ടിയ ഇംഗ്ലീഷുകാരന്റെ കച്ചവടക്കണ്ണ് തോറ്റുപിന്മാറാനും തയ്യാറായിരുന്നില്ല. അങ്ങനെ വയനാട്ടില്‍ എത്തിപ്പെടാന്‍ അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി ഒരു മാര്‍ഗം കണ്ടെത്തി. താമരശ്ശേരി മുതല്‍ വയനാടുവരെ ചുരം വഴി പാത നിര്‍മിക്കുക. പാത നിര്‍മ്മിക്കാന്‍ മാര്‍ഗ്ഗനിര്‍ദേശം കൊടുക്കുന്നവര്‍ക്കായി വന്‍തുകയും പ്രതിഫലമായി പ്രഖ്യാപിച്ചു.
പാത നിര്‍മ്മാണത്തിന് ഒരു ബ്രിട്ടീഷ് എഞ്ചിനിയര്‍ കണ്ടെത്തിയ മാര്‍ഗദര്‍ശ്ശിയായിരുന്നു കരിന്തണ്ടന്‍.

പാതനിര്‍മ്മാണത്തിനായി വഴി പറഞ്ഞ് നല്‍കിയ കരിന്തണ്ടനെ ചതിച്ച് കൊലപ്പെടുത്തിയ കഥയുടെ പ്രതികാരത്തിന്റെ അടയാളമാണ് ഈ ചങ്ങലമരം. ഇതിന് പിന്നിലെ രസകരവും പേടിപ്പെടുത്തുന്നതുമായ കഥയറിയാന്‍ വീഡിയോ കണ്ട് നോക്കൂ…