വണ്ടാക്രമണത്തിൽ വലഞ്ഞ് ന​ഗരം ജനങ്ങൾക്കും പിന്നെ ഭരണകൂടവും ലക്ഷകണക്കിന് വണ്ടുകൾ (വീഡിയോ )

വണ്ട് ആക്രമണം കാരണം ഒരു നഗരം മുഴുവൻ ദുരിതത്തിൽ ആണ് ഇപ്പോൾ , അർജന്റീനയിലെ സാന്താ ഇസബെൽ പട്ടണത്തിൽ വൻ വണ്ട് ആക്രമണം. കെട്ടിടങ്ങൾക്കും വസ്തുവകകൾക്കും കനത്ത നാശമാണ് ഇത് വരുത്തിയത്. അർജന്റീനയിലെ മധ്യ പ്രവിശ്യയായ ലാ പമ്പയിലെ 2,500 -ഓളം വരുന്ന ആളുകളുള്ള നഗരം ഒരാഴ്ചയിലേറെയായി വണ്ടുകളുടെ കൂട്ടത്താൽ വലയുകയാണ്. ഇതിൽ നിന്നും തെരുവുകളും വീടുകളും വൃത്തിയാക്കാൻ പ്രദേശവാസികൾ പാടുപെടുകയാണെന്ന് ആർടി റിപ്പോർട്ട് ചെയ്തു. “അവ എല്ലായിടത്തും ഉണ്ട് – വീടുകളിലും കടകളിലും എല്ലാം” ഡെപ്യൂട്ടി മേയർ ക്രിസ്റ്റ്യൻ എച്ചെഗരെ മാധ്യമങ്ങളോട് പരാതിപ്പെട്ടു.

 

 

പോലീസ് സ്റ്റേഷൻ , കെട്ടിടങ്ങൾ , വാഹനങ്ങൾ , തുടങ്ങി നിരവധി സഥാപനങ്ങൾക്ക് കേടുപാടുകൾ വരുത്തിവെച്ചിരികുനയായാണ് ഈ വണ്ടുകൾ നാട്ടുകാരും ഭരണകൂടവും വളരെ അതികം ബുദ്ധിമുട്ടിൽ ആണ് ,പ്രാണികൾ കടിക്കുകയോ കുത്തുകയോ ചെയ്യില്ല, പക്ഷേ അവയ്ക്ക് ശക്തമായ പുറന്തോടുണ്ട്. അവ പറക്കുമ്പോൾ എന്തിലെങ്കിലും തട്ടാനുള്ള പ്രവണതയുണ്ട്. അതിനാൽ പരിക്കേൽക്കാതിരിക്കാൻ പുറത്തിറങ്ങുന്നവരോട് മുഖം മറയ്ക്കാൻ പ്രദേശവാസികൾ ശുപാർശ ചെയ്യുന്നു. പലരും വലിയ പെട്ടികളിലാക്കി വണ്ടുകളെ ന​ഗരത്തിന് പുറത്തേക്ക് കൊണ്ടുകളയുന്നുമുണ്ട്. ഈ വർഷമുണ്ടായ കനത്ത മഴയും അടുത്തിടെയുണ്ടായ ചുടുകാറ്റുമായിരിക്കാം ഈ അവസ്ഥയ്ക്ക് കാരണം എന്നാണ് കരുതുന്നത്. അത് വണ്ടുകളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നു എന്നും പറയുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക,