ലിപ്സ്റ്റിക് ഫിൽട്ടർ പരീക്ഷണവുമായി ശ്വേത മേനോൻ

ലിപ്സ്റ്റിക് ഫിൽട്ടർ പരീക്ഷണവുമായി ശ്വേത മേനോൻ. മലയാളികളുടെ പ്രിയതാരം ശ്വേത സോഷ്യൽ മീഡിയയിൽ സജീവമായ ഒരു താരമാണ് . ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ലിപ്സ്റ്റിക് ഫിൽറ്റർ ആപ്പ് ഉപയോഗിച്ചു കൊണ്ടാണ് താരമിപ്പോൾ എത്തിയിരിക്കുന്നത്.” ലിപ്സ്റ്റിക് സ്പീക്ക് ലൗഡ്സ്പീക്കർ ദാൻ വേർഡ്സ് “. എന്നാൽ ക്യാപ്ഷനോടുകൂടിയാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകംതന്നെ ഈ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. റെഡ് കളർ ചുണ്ടിൽ വളരെ സൗന്ദര്യവതിയാണ് ശ്വേത മേനോൻ, ഇൻസ്റ്റയിൽ ട്രെൻഡിങ് ആയ ഈ ഫിൽറ്റർ ആപ്പ് നിരവധി പേരാണ് ഉപയോഗിക്കുന്നത്.

സൂര്യ ടിവിയിലെ അരം + അരം കിന്നരം എന്ന റിയാലിറ്റി ഷോയിലെ അവതാരിക യാണ് ശ്വേതാ മേനോൻ ഇപ്പോൾ. കൂടാതെ മലയാളത്തിൽ മാതംഗി സിനിമയുടെ ഷൂട്ടിംഗിലാണ് താരമിപ്പോൾ. വൈറ്റ് പ്രൊഡക്ഷന്റെ ബാനറിൽ ജെ. കെ നായർ നിർമ്മിക്കുന്ന ചിത്രത്തിലെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഋഷി പ്രസാദാണ്. ഇതുവരെ കാണാത്ത ഒരു വേഷപ്പകർച്ചയിൽ ആണ് ശ്വേതാമേനോൻ ഈ ചിത്രത്തിൽ എത്തുന്നത്. കണ്ണൂരിലാണ് ചിത്രത്തിന്റെ ചിത്രീകരണം. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഭക്തിയും വിശ്വാസവും കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന കലഹങ്ങൾ ആണ് ചിത്രത്തിലെ പ്രമേയം.

Leave a Comment