ലാലേട്ടനും ദിലീപും കാവ്യയും കല്യാണത്തിന്

പ്രമുഖ വ്യവസായിയും കൊടിശ്വരനുമായ രവി പിള്ളയുടെ മകന്റെ വിവാഹം ഇന്നാണ് നടന്നത്.കോടികൾ മുടക്കിയാണ് കല്യാണം നടത്തിയിരിക്കുന്നത്.ഗുരുവായൂർ അമ്പലത്തിൽ ആയിരുന്നു കല്യാണം.അമ്പലവും നടവഴിയും എല്ലാം അലങ്കരിച്ച രീതിയിൽ ആയിരുന്നു നടത്തിയിരുന്നത്.രവി പിള്ളയുടെ മകളുടെ കല്യാണം കുറച്ചു വർഷങ്ങൾക്ക് മുൻപ് നടത്തിയിരുന്നു അവിടെ 55 കോടിയോളം രൂപ മുടക്കിയാണ് നടത്തിയത്.വളരെ ആര്ഭാടത്തോടെയായിരുന്നു കല്യാണം ഒരുപാട് പ്രമുഖരായ ആളുകൾ കല്യാണത്തിന് പങ്കെടുത്തിരുന്നു.

എന്നാൽ ഇപ്പോൾ രവി പിള്ളയുടെ മകന്റെ കല്യാണം കുറച്ചു വിവാദങ്ങൾ സൃഷ്ടിക്കുകയും ഉണ്ടായി.ഗുരുവായൂർ അമ്പലത്തെ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ഒരു വിവാദം.പൂക്കൾ കൊണ്ട് അലങ്കരിക്കാൻ മാത്രമേ അനുമതി നൽകിയിരുന്നുള‌ളുവെന്ന് ദേവസ്വം അറിയിച്ചു.എന്നാൽ നടവഴി മൊത്തം അലങ്കരിക്കുകയായിരുന്നു. വിവാഹത്തിന് അലങ്കാരം നടത്തിയ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ അറിവില്ലായ്‌മയാണ് കൂറ്റൻ ബോർഡുകളും കമാനവും വയ്‌ക്കാനിടയായതെന്ന് ദേവസ്വം വാദിക്കുന്നു.ബോർഡുകൾ എടുത്ത് മാറ്റിയെങ്കിലും അലങ്കരിച്ചത് മാറ്റിയില്ല. ഒരു വിവാഹ സംഘത്തിൽ 12 പേർക്ക് മാത്രമാണ് അനുമതി നൽകിയതെന്നും ദേവസ്വം അറിയിച്ചു.കൂടുതൽ അറിയാൻ വീഡിയോ കാണുക.