ലക്ഷകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച എലി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായിരിക്കുകയാണ് മഖാവ എന്ന എലി.എലികളെ സാധാരണ നമ്മൾ ചെറിയ ഒരു ജീവിയായി കരുതി വിടാറാണ് പതിവ്.എന്നാൽ ഇവൻ ഒരു സംഭവമാണ്. ഇവൻ ചെയ്യുന്ന പ്രവർത്തി കണ്ടാൽ ആരായാലും ഒന്ന് അമ്പരന്നു പോകും.മനുഷ്യനെകാളും കഴിവാണ് ഈ എലിക്ക് ഉള്ളത്.സ്വന്തം കഴിവുകൊണ്ട് ധീരതയ്ക്കുള്ള ഒരു അവാർഡ് തന്നെ ഒപ്പിച്ചു ഇരിക്കുകയാണ് ഈ എലി. ധീരതയ്ക്കുള്ള അവാർഡ് കിട്ടിയ എലി ആഫ്രിക്കൻ വംശത്തിൽപ്പെട്ട എലിയാണ്.ധിരത്തേക് അവാർഡ് കിട്ടിയ ആദ്യത്തെ എലിയും ഇത്‌ തന്നെയാവും സംഭവം നടന്നത് അങ്ങ് കംമ്പോണിയയിൽ ആണ്.ഒരുപാട് കുഴിബോംബുകൾ വെച്ചിരിക്കുന്ന ഒരു സ്ഥലത്താണ് ഈ എലി സഹായത്തിന് എത്തുന്നത്.

ഏഴ് വയസ്സുള്ള ഈ എലി കുഴിബോംബുകൾ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിചാണ് ഈ അവാർഡ് സ്വന്തമാക്കിയിരിക്കുന്നത്.മനുഷ്യനെകാളും വേഗത്തിൽ എലിക്ക് ജോലി ചെയ്ത് തീർക്കാൻ പറ്റും. ഒരു ടെന്നീസ് കോർട്ട് അത്ര ഉള്ള സ്ഥലം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിക്കാൻ മനുഷ്യർ നാലുദിവസം എടുക്കുമ്പോൾ 30 മിനിറ്റ് കൊണ്ട് പരിശോധന പൂർത്തിയാക്കാൻ ഇവന് കഴിയും. ചെറുപ്പംമുതൽ പരീക്ഷണം നേടിയ ഇവൻ കഴിഞ്ഞ അഞ്ചു വർഷമായി മനുഷ്യനെ സഹായിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment