രാത്രി ഉറങ്ങുന്നതിനു മുന്‍പ് മുഖത്ത് കറ്റാര്‍വാഴ ജെല്‍ പുരട്ടി നോക്കൂ; വ്യത്യാസം കണ്ടറിയാം

കൃത്രിമ ക്രീമുകള്‍ വാങ്ങി സൗന്ദര്യം കൂട്ടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത്തരം ക്രീമുകള്‍ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിതെളിയിക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ പ്രകൃതിദത്തമായി കറ്റാര്‍വാഴ ഉപയോഗിച്ച് എങ്ങിനെയാണ് മുഖചര്‍മം മിനുസമുള്ളതാക്കുന്നതെന്നും മുഖത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതെന്നുമാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.

കറ്റാര്‍വാഴ മുഖത്ത് പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. കിടക്കാന്‍ നേരം കറ്റാര്‍വാഴയുടെ ജെല്‍ മുഖത്ത് പുരട്ടി നോക്കൂ, വ്യത്യാസം കണ്ടറിയാന്‍ സാധിക്കും. മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴയുടെ ജെല്‍ മുഖത്തു പുരട്ടുന്നത്.
ഇതില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന് ഇറുക്കം നല്‍കുന്നതാണ് ഇത്.

മുഖത്തെ ചുളിവുകള്‍ കളയുന്നതിനു മുഖം ഇറുക്കമുള്ളതാക്കുന്നതും കൊണ്ട് തന്നെ ചര്‍മം പ്രായം കുറവ് തോന്നിപ്പിക്കാന്‍ വളരെ നല്ലതാണ് കറ്റാര്‍വാഴജെല്‍. കണ്ണിനടിയിലെ കറുപ്പ് മാറാനുള്ള വഴി കൂടിയാണ് കറ്റാര്‍വാഴജെല്‍. കണ്ണിനടിയിലെ കറുപ്പിന് കാരണം രക്തയോട്ടം കുറയുന്നതും ഉറക്കം കുറയുന്നതുമാണ്. കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങള്‍ എല്ലാം ഇത് പരിഹരിക്കാന്‍ ഒരു നല്ല മാര്‍ഗ്ഗമാണ്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…