വളരെ ആര്ഭാടത്തോടെയായിരുന്നു രവി പിള്ളയുടെ മകന്റെ കല്യാണം നടത്തിയത്.വളരെ വിവാദങ്ങളും കല്യാണത്തിന് സംബന്ധിച്ചു വന്നിരുന്നു.വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി ഇപ്പോൾ രംഗത്ത് വനിരിക്കുന്നത്.ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.മറ്റുള്ള ജനങ്ങൾക്ക് കൊടുക്കാത്ത എന്ത് പരിഗണനയാണ് രവി പിള്ളക്ക് കൊടുത്തതെന് ചോദിക്കുന്നുണ്ട്.കോവിഡ് സാഹചര്യത്തിലും യാതൊരു വിധ പരിഗണനയും ഇല്ലാതെയാണ് കല്യാണം നടത്തിയത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.കോടികൾ മുടക്കിയാണ് കല്യാണം നടത്തിയത്.നടപന്തൽ മുതൽ ഓഡിറ്റോറിയത്തിൽ വരെ അലങ്കരമായിരുന്നു.
മുൻപും ഇങ്ങനെ ഗുരുവായൂർ കല്യാണം നടത്തിയിട്ടുണ്ടങ്കിലും ഒരിക്കൽ പോലും നടപന്തൽ അലങ്കരിക്കാൻ വിട്ട് കൊടുത്തിരുന്നില്ല.നടപ്പന്തലിലെ ബോർഡുകളും കട്ടൗട്ടുകളും കോടതി നിർദേശത്തെ തുടർന്ന് നേരത്തെ നീക്കിയിരുന്നു. എന്നാൽ മറ്റ് അലങ്കാരങ്ങൾ മാറ്റിയിട്ടില്ല.കോവിഡ് സാഹചര്യം ഉള്ള സമയത്തും യാതൊരു വിധ മുൻകരുതൽ ഇല്ലാതെയാണ് കല്യാണം നടത്തിയത്.എന്നാൽ പൂക്കൾ കൊണ്ടുള്ള അലങ്കാരത്തിന് മാത്രമാണ് അനുമതി നൽകിയിരുന്നതെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം.