മുഖത്തെ കുഴികൾ ഇനി ഒരു പ്രശനമല്ലാ

മുഖക്കുരു നമ്മളെ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്.മുഖക്കുരു രൂപപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. സാധാരണയായി ഹോർമോൺ മാറ്റങ്ങൾ, മെഡിക്കൽ കാരണങ്ങൾ, ജീവിതശൈലി ഘടകങ്ങൾ എന്നിവയെല്ലാം ആശ്രയിച്ച് ഇത് ഉണ്ടാകാറ് പതിവാണ്.ചില മരുന്നുകളുടെ ഉപയോഗം നിങ്ങളുടെ ചർമത്തിൽ മാറ്റങ്ങളും പ്രതികരണങ്ങളും ഉണ്ടാക്കുകയും മുഖക്കുരു രൂപപ്പെടുകയും ചെയ്യും ചർമ്മത്തിന് അനുയോജ്യമല്ലാത്ത വസ്തുക്കളും മേക്കപ്പ് ഉൽപ്പന്നങ്ങളും മുഖക്കുരുവിന് കാരണമാകും.
എളുപ്പവഴികൾ.രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് നാരങ്ങാനീര് പഞ്ഞിയിൽ മുക്കി മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടുക. പീറ്റേന്ന് രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകാം.

പതിവായി വിയർപ്പ് തുടച്ചുമാറ്റാതിരിക്കുക, ദിവസാവസാനം മേക്കപ്പ് നീക്കം ചെയ്യാതിരിക്കുക, തുടങ്ങിയ തരത്തിലുള്ള ശുചിത്വ രീതികൾ പാലിക്കാതിരിക്കുന്നതുവഴി മുഖക്കുരു സാധ്യതകൾ വർദ്ധിക്കുന്നു.നിങ്ങളുടെ ശരീരം പ്രായപൂർത്തി, ഗർഭധാരണം തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ ഉണ്ടാവുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഇതിൻറെ സാധ്യതകളെ വർദ്ധിപ്പിക്കും.ശുദ്ധീകരിച്ച പഞ്ചസാര, ഉപ്പ്, കാർബോഹൈഡ്രേറ്റ്, തുടങ്ങിയ ഉയർന്ന ഉള്ളടക്കമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് മുഖക്കുരുവിന് കാരണമായേക്കാം.എണ്ണമയം അധികം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതുവഴി.