മയിൽ വീട്ടിലെ നിത്യ സന്ദർശകൻ

കാക്കയും പൂച്ചയുമെല്ലാം വീട്ടിലെ നിത്യ സന്ദര്‍ശകരാകുന്നത് നമ്മളെല്ലാം കണ്ടിട്ടുണ്ട്. എന്നാല്‍ മയില്‍ ഒരു വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആവുന്നത് ഒരു വ്യത്യസ്ഥത കാഴ്ച്ചയാണ്. അത്തരത്തില്‍ ഒരു കാഴ്ച്ചയാണ് മലപ്പൂറം മോഡല്‍ ബൈപ്പാസ് റോഡില്‍ താമസിക്കുന്ന കോയയുടെ വീട്ടിലുള്ളത്.

ഇവിടത്തെ സ്ഥിരം വിരുന്നുക്കാരില്‍ ഒരാളാണ് മയിലും. ഒരു വര്‍ഷം മുമ്പ് നാല് കുഞ്ഞുങ്ങളുമടക്കം ആണ് ഇവ ആദ്യം കോയയുടെ വീട്ടില്‍ പറന്നെത്തിയത്. കോഴികള്‍ക്ക് കൊടുക്കുന്ന ഭക്ഷണം തിന്നാനാണ് ഇവ വന്നത്. ആദ്യം ഒരത്ഭുതമായി തോന്നിയെങ്കിലും പിന്നീട് ഇവര്‍ വീട്ടിലെ സ്ഥിരക്കാരായി. രാവിലെ വന്നാല്‍ വൈകും നേരമെ ഇവ മടങ്ങിപോകൂ.

കോയയുടെ വീട്ടിലെ മയിലിനെ കാണാന്‍ കൊച്ചുകുട്ടികളും ഇവിടെ എത്താറുണ്ട്. തന്റെ കോഴികളെ പോലെ തന്നെ മയിലുകള്‍ക്കും ഭക്ഷണം കൊടുത്ത് വരികയാണ് കോയയും കുടുംബവും.