മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മലയാളികളുടെ പ്രിയ താരം അർജുൻ അശോകൻ

മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മലയാളികളുടെ പ്രിയ താരം അർജുൻ അശോകൻ. മലയാളികളുടെ പ്രിയനടൻ ഹരിശ്രീ അശോന്റെ മകനാണ് അർജുൻ. ഇപ്പോൾ അർജുന്റെ മകളായ അൻവിയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രമാണ് ഫേസ്ബുക്ക് പേജിലൂടെ അർജുൻ പങ്കു വച്ചിരിക്കുന്നത്.

2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേഷിനെ അർജുൻ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയ ബന്ധത്തിനൊടുവിയായിരുന്നു താരത്തിന്റെ വിവാഹം. 2012 ൽ ഓർക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പറവ എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തിൽ എത്തിയത്. പിന്നീട് ഒട്ടനവധി മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

യുവ താര നിരയെ വെച്ച് ചിദംബരം സംവിധാനം ചെയ്ത ജാൻ ഇ മൻ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. വളരെ മികച്ച അഭിപ്രായത്തോടു കൂടി തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ജാൻ ഇ മൻ. നിസ്സാര സിനിമകളിലാണ് താരം എത്തിയതെങ്കിലും അതെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു.

Leave a Comment