പ്രേക്ഷകരെ ഞെട്ടിച്ചു വിക്രവും ധ്രുവ്വും ‘മഹാൻ’ പ്രേക്ഷക പ്രതികരണം ഇങ്ങനെ

വിക്രവും ധ്രുവ് വിക്രവും ആദ്യമായി ഒന്നിച്ച ‘മഹാന്’ ഗംഭീര പ്രതികരണങ്ങള്‍. വിക്രത്തിന്റെ തിരിച്ചു വരവ് എന്നാണ് സഹപ്രവര്‍ത്തകരും ആരാധകരും ഒന്നടങ്കം പറയുന്നത്. വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒരുമിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം എന്നതായിരുന്നു മഹാൻ എന്ന സിനിമ ,ഏറെ നാളുകൾക്കു ശേഷം അഭിനേതാവായുള്ള വിക്രത്തിന്റെ അഴിഞ്ഞാട്ടമാണ് ‘മഹാനി’ലേതെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. രാജ്യത്തെ ഏറ്റവും മികച്ച നടന്‍ ആണെന്ന് വിക്രം വീണ്ടും തെളിയിച്ചുവെന്ന് സംവിധായകൻ വിഗ്നേഷ് ശിവന്‍ ട്വീറ്റ് ചെയ്തു.

 

 

കാർത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിർവ്വഹിക്കുകയും സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ് ലളിത് കുമാർ നിർമ്മിക്കുകയും ചെയ്‌ത 2022-ലെ ഒരു ഇന്ത്യൻ തമിഴ്-ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് മഹാൻ . ചിത്രത്തിൽ വിക്രം, ധ്രുവ് വിക്രം, സിമ്രാൻ, ബോബി സിംഹ എന്നിവർക്കൊപ്പം വാണി ഭോജൻ, സനന്ത്, വേട്ടൈ മുത്തുകുമാർ, ദീപക് പരമേഷ്, ആടുകളം നരേൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണൻ, ഛായാഗ്രഹണം ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് വിവേക് ​​ഹർഷൻ.