പ്രിയ താരങ്ങൾ ഒന്നിക്കുന്ന പുതിയ സിനിമ വരുന്നു..

മലയാള സിനിമയിലെ നല്ലൊരു സംവിധായകനും നിർമാതാവുമാണ് ആഷിക് അബു.ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഒരു സംവിധായകൻ കൂടിയാണ് ആഷിക് അബു.ഇത് കൂടാതെ നിര്‍മ്മാതാവ് എന്ന നിലയിലും മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ആഷിഖ് അബു നിര്‍മ്മിക്കുന്ന പുതിയ ചിത്രങ്ങളാണ് ഹര്‍ഷദ് ഒരുക്കാന്‍ പോകുന്ന ഹാഗറും വിനായകന്‍ ഒരുക്കാന്‍ പോകുന്ന പാര്‍ട്ടിയും.

പൃഥ്വിരാജ് അഭിനയിക്കുന്ന വാര്യംകുന്നം ഹാജിയുടെ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങൾ ഉണ്ടായിരുന്നു.അതിന് ശേഷം ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു.എന്നാല്‍ ഇപ്പോഴിതാ, ഒരു വലിയ വാര്‍ത്തയാണ് വരുന്നത്.മോഹൻലാൽ ആഷിക് അബു കൂട്ടുകെട്ടിന്റെ ആദ്യത്തെ സിനിമയായിരിക്കും ഇത് തന്റെ കരിയറില്‍ ആദ്യമായി മലയാളത്തിന്റെ മഹാനടന്‍ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനെ നായകനാക്കി ആഷിഖ് അബു ഒരു ചിത്രമൊരുക്കാന്‍ പോവുകയാണ് എന്നാണ് സൂചന.സിനിമയുടെ സൂചന കിട്ടിയപ്പോൾ തന്നെ ആരാധകർ വളരെ അധികം ആകാംഷയിലാണ്.

മലയാള സിനിമയിലെ പുതിയ ഒരു തരത്തിലേക്ക് കൊണ്ടുവന്ന സംവിധായകനാണ് ആഷിക്.ഒരുപാട് നല്ല സിനിമകൾ ചെയ്ത ഒരാൾ കൂടിയാണ് ആഷിക്.മലയാള സിനിമയുടെ പുതിയ തലമുറയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ആഷിഖ് അബു.ഇപ്പോൾ പുതിയ പടത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ. ടോവിനോ തോമസ് നായകനായ നാരദന്‍, പൃഥ്വിരാജ്- കുഞ്ചാക്കോ ബോബന്‍ ടീം ഒന്നിക്കുന്ന നീല വെളിച്ചം എന്നിവയാണ് ഇനി വരുന്ന ആഷിഖ് അബു ചിത്രങ്ങള്‍.കൂടുതൽ അറിയാൻ വീഡിയോ കാണുക.