പ്രധാനമന്ത്രി ജൻധൻ യോജന അറിയണ്ട കാര്യങ്ങൾ

ഒരു രാജ്യത്തിന്റെ സമ്പദ് ഘടനയെ ഏറ്റവും കൂടുതൽ വളർത്തുന്നത് അവിടുത്തെ തൊഴിലാളികൾ ആയിരിക്കും.ഒരു വിധം എല്ലാ തൊഴിലാളികളും വളരെ മോശപെട്ട രീതിയിൽ ജീവിക്കുന്ന ആളുകളാണ്.ഇങ്ങനെ സമൂഹത്തിൽ സമ്പാദികമായി പിന്നോക്കം നിൽകുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു പദ്ധതിയാണ് ഇത്.നമ്മുടെ സമൂഹത്തിലെ ദരിദ്രരുമായ ആളുകൾക്ക് പണമയയ്ക്കൽ, ക്രെഡിറ്റ്, ഇൻഷുറൻസ്, പെൻഷൻ, സേവിംഗ്സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുടങ്ങിയ ധനകാര്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച സർക്കാർ പദ്ധതിയാണ് പ്രധാൻ മന്ത്രി ജന-ധൻ യോജന.തികച്ചും സൗജന്യമായാണ് എല്ലാ സേവനങ്ങളും കൊടുക്കുന്നത്.

ഈ പദ്ധതി പ്രകാരം വ്യക്തികൾക്ക് സീറോ ബാലൻസ് അക്കൗണ്ട് തുറക്കാൻ കഴിയും. എന്നിരുന്നാലും, വ്യക്തികൾക്ക് ചെക്ക് ഫാസിലിറ്റിയുടെ കര്യത്തിലേക്ക് പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മിനിമം ബാലൻസ് പരിപാലിക്കേണ്ടത് നിർബന്ധമാണ്. പി‌എം‌ജെ‌ഡി‌വൈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കുന്നതിന് വ്യക്തിയിൽ നിന്ന് നിരക്കുകൾ ഈടാക്കില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.