പ്രണവിന്റെ തോളിൽ കയ്യിട്ട് പറഞ്ഞു.. അളിയാ നമ്മുക്ക് പൊളിക്കാം എന്ന്..

മലയാളികൾ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത. റിലീസ് ദിനം തന്നെ ചിത്രത്തിന് വളരെ മികച്ച പ്രതികരണവും, വലിയ ബോക്സ് ഓഫീസിൽ കോലക്ഷനും നേടിയെടുക്കാനായി സാധിച്ചിരുന്നു. ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രണവിനോടൊപ്പം പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം കൂടിയാണ് ഇത്.

ഹൃദയത്തിൽ പ്രണവിന്റെ കൂട്ടുകാരനായി അഭിനയിച്ചത് യുവതാരം അശ്വത് ലാൽ ആണ്. ചിത്രത്തിന്റെ നിർമാണത്തിലെ ആദ്യ ഘട്ടങ്ങളിൽ പ്രണവും താനുമായി ബോഡിങ് ഉണ്ടായിരുന്നില്ല എന്നും, ഇതിനെ കുറിച്ച് വിനീത് ശ്രീനിവാസനുമായി സംസാരിച്ചപ്പോൾ.. അത് ശെരിയാവും എന്നായിരുന്നു പറഞ്ഞത്. പിനീട് പ്രണവിനോട് താൻ സിനിമയിലെ ഒരു തുടക്കകാരനാണെന്നും സിനിമയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല എന്നും പറഞ്ഞൂ. പ്രണവ് അതിന് മറുപടിയായി ഒരു മൂളൽ മാത്രമേ നല്കിരയിരുന്നുള്ളു. പിനീട് കുറച്ചു സമയത്തിന് ശേഷം ഇതേ കാര്യം തന്നെ തന്നോട് പ്രണവും പറഞ്ഞു. രണ്ടു പേർക്കും കൃത്യമായ ഒരു ധാരണ ഇല്ലാത്തതുകൊണ്ടുതന്നെ അശ്വത് പ്രണവിന്റെ പ്രണവിന്റെ തോളിൽ കയ്യിട്ട് പറഞ്ഞു.. അളിയാ നമ്മുക്ക് പൊളിക്കാം എന്ന്.. വീഡിയോ