പ്രണയിക്കാന്‍ ഒരു കാരണം ഉള്ളത് പോലെ അത് വേണ്ട എന്ന് വെക്കാനും ഒരു കാരണമുണ്ടെന്ന് രജിഷ

നാച്ചുറൽ ആക്ടിങ്ങിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി ആണ് രജിഷ വിജയൻ. തന്റെതായ അഭിനയ ശൈലി കൊണ്ട് ജന മനസ്സുകളിൽ ഇടം നേടിയ ഒരു കലാപ്രതിഭ. ജയ് ഭിം എന്ന സിനിമയിലൂടെ തമിഴകത്തും താരം ശ്രദ്ധനേടി.

തേപ്പ് എന്ന് കേട്ടാൽ ഏറ്റവും ഇഷ്ടപ്പെടാത്ത വാക്കാണെന്നും എന്തിനാണെന്ന് തേപ്പെന്നും താരം ചോദിക്കുന്നുണ്ട്. ആത്മാർത്ഥമായി സ്നേഹിച്ചാൽ തേപ്പ് എന്ന വാക്കിന് അവിടെ പ്രസക്തിയില്ലെന്നും താരം പറഞ്ഞു.

ഒരാളോട് പ്രണയം തോന്നിയാൽ അത് തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടാകണമെന്നും ഇഷ്ടമല്ലെങ്കിൽ അത് മുഖത്ത് നോക്കിയാണ് പറയേണ്ടത് എന്നും അല്ലാതെ മറ്റു വഴികളിലൂടെ ദേഷ്യം പ്രകടിപ്പിക്കരുതെന്നും രജിഷ പറയുന്നു.

ജയ് ഭിം എന്ന സിനിമയ്ക്കു വേണ്ടിയാണ് ബൈക്ക് ഓടിക്കാൻ പഠിച്ചുവെന്നും, സൂര്യയെ കുറിച്ച് ജ്യോതിക പറയുന്ന കാര്യങ്ങൾ സത്യ മാണെന്നും താരം കൂട്ടിച്ചേർത്തു.