പോലീസ്ക്കാരില്‍ നല്ലവരും ഉണ്ടല്ലേ എന്ന അടിക്കുറിപ്പോടെ വൈറലാവുന്ന ഒരു ഫോട്ടോ ആണ് ഇന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കണ്ടാല്‍ 70 വയസ്സ് പ്രായം തോന്നുന്ന ഒരു അമ്മയ്ക്ക് സല്യൂട്ട് അടിക്കുന്ന പോലീസ്ക്കാരന്റെ ചിത്രമാണ് അത്.
എന്നാല്‍ ഈ പോലീസ്ക്കാരന് സല്യൂട്ട് ചെയ്യുന്നത് അതേ സ്റ്റേഷനിലെ തൂപ്പ്ക്കാരിയെ ആണ് എന്ന് അറിയുമ്പോള്‍ വാര്‍ത്തയ്ക്ക് പ്രാധാന്യം കൂടും. എന്നാല്‍ ഇതിന് പിന്നിലെ കഥയറിഞ്ഞാല്‍ ആര്‍ക്കും ആ സ്ത്രീയ്ക്കൊരു സല്യൂട്ട് കൊടുക്കാന്‍ തോന്നി പോകുന്നത് സ്വഭാവികമാണ്.
രാവിലെ മുതല്‍ ഉച്ചവരെയാണ് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന് പരിപാലിക്കുന്ന ജോലിയായിരുന്നു രാധ എന്ന ഈ അമ്മയ്ക്ക്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലാണ് പാര്‍ടൈം സ്വീപ്പര്‍ ആയി ജോലി നോക്കിയിരുന്നത്. 30 വര്‍ഷത്തെ ആത്മാര്‍ത്ഥമായ സേവനം ആണ് രാധ കാഴ്ചവച്ചത്. 40 വയസ്സില്‍ ജോലിക്ക് കയറി 30 വര്‍ഷത്തെ സുദീര്‍ഘമായ സര്‍വീസിന് ഒടുവില്‍ എഴുപതാം വയസ്സില്‍ ആണ് രാധാ റിട്ടയര്‍ ചെയ്തത്.
സാധാരണ ഒരു യാത്രയയപ്പിന് അപ്പുറം രാധ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. പതിവുപോലെ രാവിലെ ജോലിക്കെത്തി ഉച്ചയോടെ ജോലികള്‍ പൂര്‍ത്തിയാക്കി പണി ഇറക്കത്തിന് ഒരുങ്ങവേ ആണ് ഗാര്‍ഡ് ഓഫ് ഓണര്‍ രാധക്ക് പോലീസുകാര്‍ നല്‍കിയത്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…