ബിഗ് ബോസ് ആരാധകരുടെ പ്രിയപെട്ട നടനായിരുന്നു സിദ്ധാർത്ഥ്.നടൻ സിദ്ധാർത്ഥ് ശുക്ലയുടെ പെട്ടെന്നുള്ള വിയോഗം ഇന്ത്യൻ ചലച്ചിത്ര -ടെലിവിഷൻ താരങ്ങളെ ഞെട്ടിച്ചു. സിദ്ധാർത്ഥ് അന്തരിച്ചപ്പോൾ 40 വയസ്സായിരുന്നു.അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.അതേസമയം, സിദ്ധാർത്ഥിന്റെ അടുത്ത സുഹൃത്ത് ഷെഹ്നാസ് ഗിൽ തന്റെ കാമുകിയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു.രണ്ടുപേരും നിരവധി ഗോസിപ്പുകളിൽ പെട്ടിരുന്നു.സിദ്ധാർത്ഥിന്റെ മരണവാർത്ത കേട്ടപ്പോൾ അവർ ഷൂട്ടിംഗിലായിരുന്നു. ഷെഹ്നാസ് ഉടൻ തന്നെ ഷൂട്ട് പാതിവഴിയിൽ ഉപേക്ഷിച്ചു ഓടി എത്തുകയായിരുന്നു
രണ്ടാളും ബിഗ് ബോസ് 13ൽ പങ്കെടുത്ത ആളുകൾ ആയിരുന്നു.അവിടെ നിന്നായിരുന്നു പ്രണയവും തുടങ്ങിയത്.ഷെഹ്നാസ് ഗില്ലും സിദ്ധാർത്ഥ് ശുക്ലയും തമ്മിലുള്ള അടുപ്പം രഹസ്യമല്ല. അവരുടെ ‘ബിഗ് ബോസ് 13’ ദിനങ്ങൾ മുതൽ ഒരു വലിയ ബന്ധം പങ്കുവെച്ച ഇരുവരും പലപ്പോഴും അവരുടെ ഫോട്ടോകളുമായി സോഷ്യൽ മീഡിയ വൈറൽ ആകാറുണ്ട് അതേസമയം, ഇരുവരും ഡേറ്റിംഗിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എപ്പോഴും ഉണ്ടായിരുന്നു.ഇപ്പോൾ ശുക്ല സിദ്ധാർത്തിന്റ് മരണ വാർത്ത അറിഞ്ഞതിന് ശേഷം തകർന്ന് ഇരിക്കുകയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.