കേരളത്തിൽ വളരെ അധികം വിവാദമായ ഒരു സിനിമയായിരുന്നു വാരിയം കുന്നത് ഹാജിയുടെ ജീവിതത്തെ ആസ്പതമാക്കിയ സിനിമ.എന്നാൽ ഇപ്പോൾ നമ്മൾ അറിയുന്നത് ആ സിനിമയിൽ നിന്നും സിനിമയുടെ സംഘടകർ പിൻമാറി എന്നതാണ്.വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറി.വളരെ വിവാദമായി ഈ സിനിമയിൽ നിന്നും ആദ്യം തന്നെ കുറെ ആളുകൾ പിന്മാറിയിരുന്നു.വ്യക്തമായി ഒരു കാരണം പറയാതെയാണ് അവർ പിന്മാറിയത്.നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് സൂചന.
ഇപ്പോൾ ഈ പിന്മാറ്റത്തെ കളിയാക്കി കൊണ്ട് വയനാട് MLA ട് സിദ്ദിഖ് രംഗത്ത് വന്നിരിക്കുകയാണ്.പ്രിത്വിരാജിനും ആഷിക് അബുവിനും വാഴ പിണ്ടി ജ്യൂസ് കൊടുത്താണ് സിദ്ദിഖ് ഫേസ്ബുക്കിൽ എഴുതിയത്.മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്.പ്രിത്വിരാജ് ഈ പ്രഖ്യാപനം തന്റെ ഫേസ്ബുക് പേജിലൂടെയാണ് നടത്തിയത്.സിനിമയുടെ പേരിൽ പൃഥ്വിരാജും ആഷിഖ് അബുവും വലിയതോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയം കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതോടെ, വലിയ ചർച്ചയായ സിനിമ പ്രഖ്യാപനത്തിന് അവസാനമുണ്ടായിരിക്കുകയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.