നെടിമുടി വേണുവിന്റെ വീട്ടില്‍ കണ്ണീരണിഞ്ഞ് മോഹന്‍ലാല്‍

നെടിമുടി വേണുവിന്റെ വീട്ടില്‍ കണ്ണീരണിഞ്ഞ് മോഹന്‍ലാല്‍

അതുല്യ കലാകാരന്‍ നെടുമുടി വേണുവിന്റെ വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ നില്‍ക്കുകയാണ് മലയാള സിനിമാ ലോകം. നിരവധിപേരാണ് അദ്ദേഹത്തിന് അനുശോചനങ്ങളും ആദരാഞ്ജലികളും അര്‍പ്പിക്കുന്നത്. മലയാള സിനിമ കണ്ട ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളായ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാ ലോകം തങ്ങളുടെ ദുഖം രേഖപ്പെടുത്തിയിരുന്നു.

മോഹന്‍ലാലും, മമ്മൂട്ടിയും, മഞ്ജുവാര്യരും തുടങ്ങി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ദുഖം രേഖപ്പെടുത്തിയത്. ഇപ്പോള്‍ നടന്‍ മോഹന്‍ലാല്‍ നെടുമുടി വേണുവിന്റെ വീട്ടില്‍ പോയി അവസാനമായി അദ്ദേഹത്തെ കാണുന്നതും ദുഖം രേഖപ്പെടുത്തുന്നതുമായ വീഡിയോ ആണ് പുറത്ത് വരുന്നത്.

നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേര്‍പാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു നെടുമുടി വേണു എന്ന് അദ്ദേഹം പറഞ്ഞു. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ലെന്നും അദ്ദേഹം നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Leave a Comment