നിങ്ങളുടെ വയറ്റിൽ ഹെർണിയ ഉണ്ടാവും

ഒരു അവയവത്തിന്റെയോ ശരീരകലയുടെയോ ഭാഗം അസാധാരണമായ ഒരു ദ്വാരത്തിലൂടെ പുറത്തുചാടി മുഴപോലെ വീര്‍പ്പുണ്ടാക്കുന്ന രോഗമാണ് ഹെര്‍ണിയ.ഹെർണിയ ആർക്കു വേണമെങ്കിലും വരാം.എന്നാൽ വരുന്നതിന് മുൻപ് കുറച്ചു ലക്ഷണങ്ങൾ കാണിക്കും.പുറത്തുചാടുന്നത് ചിലരില്‍ ചെറുകുടലിന്റെ ഭാഗമായിരിക്കും. ചിലരില്‍ വന്‍കുടലിന്റെ ഭാഗമായിരിക്കും.വയറ്റിലെ പേശികളുടെ ബലഹീനതയാണ് ഹെർണിയ വരാൻ ഒരു പ്രധാന കാരണം.അപൂര്‍വമായിട്ടാണെങ്കിലും മൂത്രാശയത്തിന്റെ ഭാഗവും ഇത്തരത്തില്‍ പുറത്തുചാടുന്നുണ്ട്. നാഭിയുടെ അടിഭാഗത്താണ് പ്രധാനമായും ഹെര്‍ണിയ രൂപപ്പെടുന്നത്.

ഈ വീഡിയോയിൽ ഹെർണിയ വരാൻ ഉള്ള കാരണങ്ങളെ കുറച്ചാണ് പറയുന്നത്.നിങ്ങൾ തീർച്ചയായും ഈ വീഡിയോ കണ്ടിരിക്കണം.വയറിലെ പേശികളുടെ ബലഹീനതയും അടിവയറ്റിനുള്ളിലെ വർദ്ധിച്ച സമ്മർദ്ദവുമാണ് ഹെർണിയ ഉണ്ടാക്കുന്നതിൽ ഉൾപ്പെടുന്ന രണ്ട് പ്രധാന ഘടകങ്ങൾ.വയറ്റിൽ സമ്മർദ്ദം പല രൂപത്തിൽ വരാനുള്ള സാധ്യത ഉണ്ട്.ഇത് മൂലം ബാലഹീനമായ പ്രദേശത്തിലൂടെ ആന്തരിക ഭാഗങ്ങൾ പുറത്തേക്ക് തള്ളി വരുന്നു.ചെറിയ കുടലോ വൻ കുടലോ ആയിരിക്കും ഇങ്ങനെ പുറത്തേക്കു വരുക.ഹെർണിയ വരാൻ ഉള്ള കാരണങ്ങളിൽ ചില ജന്മനാൽ ഉള്ള അപാകത മൂലമോ അല്ലെങ്കിൽ അമിതമായ കൊഴുപ്പ്, ആവർത്തിച്ചുള്ള ഗർഭധാരണം അല്ലെങ്കിൽ ശസ്ത്രക്രിയാ മുറിവ് എന്നിവയുടെ ഫലം മൂലമോ ആയിരിക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.