നായയെ കാറിന്റെ പിന്നിൽ കെട്ടി വലിച്ച ആൾക്ക് കിട്ടിയ പണി കണ്ടോ

ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഈ ഇടക്ക് നടന്നത്.ഒരു പാവം നായയെ കാറിൽ കെട്ടി വലിക്കുന്ന ഒരു കാഴ്ച്ച എല്ലാരും കണ്ടതാണ്.സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട ഒരു സംഭവമായിരുന്നു ഇത്. എറണാകുളം ഭാഗത്ത് ഓടുന്ന കാറിനു പിന്നിൽ നായയെ കെട്ടി വലിച്ചിഴച്ച സംഭവമുണ്ടായത്.ഒരു വെള്ള കാറിൽ നായയെ കെട്ടുകയായിരുന്നു.നായയുടെ കഴുത്തിൽ കുരുക്കിട്ട ശേഷം റോഡിലൂടെ കാർ ഓടിച്ചു പോവുകയായിരുന്നു. കാറിന്റെ പിന്നാലെ സഞ്ചരിച്ച ബൈക്കു യാത്രകാരാണ് ഇത് കണ്ടത്. ഇതിനെ ചോദ്യം ചെയ്തപ്പോൾ അയാളോട് ഡ്രൈവർ ദേഷ്യപ്പെടുകയായിരുന്നു.

സംഭവത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു.മനസാക്ഷി ഇല്ലാത്ത ഇയാൾക്ക് കൂടുതൽ ശിക്ഷ കൊടുകണമെന്നാണ് സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്.നായ തന്റേതാണെന്നും വീട്ടില്‍ ശല്യമായതിനെ തുടര്‍ന്ന് കാറില്‍ കെട്ടി വലിച്ച്‌ കളയാന്‍ കൊണ്ടുപോയതാണെന്നും ഇയാള്‍ സമ്മതിച്ചു.ഇയാൾക്ക് എതിരെ മൃഗസ്നേഹികളുടെ ഭാഗത്ത് നിന്നും ഒരുപാട് എതിർപ്പുകൾ വരുന്നുണ്ട്. ഇയാളുടെ ലൈസൻസ് റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.ഇയാൾക്ക് എതിരെ മൃഗ സംരക്ഷണ വകുപ്പ് പ്രകാരം കേസ് എടുത്തിട്ട് ഉണ്ട്.പരിക്കേറ്റ നായ നിലവിൽ ദയ ആനിമൽ വെൽഫയർ ഓർഗനൈസേഷന്റെ സംരക്ഷണയിലാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=i9m09TACTm0

Leave a Comment