ദൈവദൂതനെപ്പോലെ വന്ന് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ച യുവാവ്

ദൈവദൂതനെപ്പോലെ വന്ന് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ച യുവാവ്

ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ഓടി അടുക്കുന്നവര്‍ നമ്മുക്ക് ഹീറോകളാണ്. അത്തരത്തില്‍ ഭക്ഷണം തൊണ്ടിയില്‍ കുടുങ്ങിയ ആളെ രക്ഷിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ ശിരസില്‍ കയറുന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. അത് അനുഭവിച്ചവര്‍ക്ക് മാത്രമെ അതിന്റെ വിഷമം മനസ്സിലാകൂ. ഭക്ഷണം ശിരസ്സില്‍ കുടുങ്ങി മരിച്ച് പോകുന്നവര്‍ വരെയുണ്ട്.

ഈ വീഡിയോയില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങി വെപ്രാളത്തോടെ പുറത്ത് വരുന്ന ഡ്രൈവറെ കാണാം. അപ്പോള്‍ തന്നെ അകത്ത് നിന്ന് വന്ന ഒരു യുവാവ് അദ്ദേഹത്തെ എടുത്ത് പൊക്കി കുടയുന്നതും കാണാം. ശേഷം അദ്ദേഹം ഓക്കെ ആവുന്നതും വെള്ളം കുടിക്കുന്നതും വീഡിയോയില്‍ ഉണ്ട്. കണ്ട് നോക്കൂ…