തെറിവിളി ഉണ്ടെന്നു കരുതി ചുരുളി സിനിമ കാണാത്തവർക്ക് വലിയ നഷ്ടമെന്ന് നടി സീനത്ത്

തെറിവിളി ഉണ്ടെന്നു കരുതി ചുരുളി സിനിമ കാണാത്തവർക്ക് വലിയ നഷ്ടമെന്ന് നടി സീനത്ത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചുരുളി. സോണി ലൈവിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം ഇറങ്ങിയത് മുതൽ ചിത്രത്തിൽ ഉപയോഗിച്ചു വന്നിട്ടുള്ള അസഭ്യവാക്കുകളെ പറ്റിയുള്ള വിമർശനങ്ങൾ ഇപ്പോഴും തുടരുകയാണ്.
എന്നാൽ സിനിമയ്ക്ക് ഒരു പോസിറ്റീവ് റിവ്യൂ മായാണ് മലയാളികളുടെ പ്രിയ നടി സീനത്ത് എത്തിയിരിക്കുന്നത്. തെറിയുടെ പേരിൽ ചുരുളി കാണാത്തവർക്ക് ഒരു മികച്ച സിനിമയാണ് നഷ്ടപ്പെടുന്നത് എന്നാണ് താരം പറയുന്നത്.
ചുരുളിയിലേക്കുള്ള അപകടം നിറഞ്ഞ പാലം കടന്നപ്പോഴേക്കും ജീപ്പിൽ ഉണ്ടായിരുന്നവരുടെ ഭാവം ആകെ മാറി അപ്പോഴേ തോന്നി ഇതൊരു വേറെ ലെവൽ സിനിമയാണെന്ന്.

കുറ്റവാളികളുടെ ഒരു ലോകം. ഓരോ ഫ്രെയിമുകളും ശ്രദ്ധയോടെ കണ്ടു. മറ്റൊരു ലോകത്തേക്ക് ആണ് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. അനുവാദമില്ലാതെ അവർക്ക് പാലം കടന്നു പോകാൻ പറ്റില്ലെന്ന് സഹയാത്രികരുടെ ശരീര ഭാഷയിലൂടെ തന്നെ മനസ്സിലായി. സിനിമയുടെ അവസാനം വരെ നമ്പൂതിരിയും നമ്പൂരിയെ തലയിലെടുത്ത് നടന്ന മടനെ നമ്മൾ ഓർക്കണം എന്ന് സീനത്ത് ഓർമിപ്പിക്കുന്നു.
അവിടെ പോയ ആരും പുറത്തുവന്നിട്ടില്ല അവരിലൊരാളായി ജീവിക്കും ഇനിയും അവിടെ പോലീസുകാർ വരും മടനെ തലയിൽ ചുമന്ന് നടക്കും. മാടൻ കാണിക്കുന്ന വഴിയിലൂടെ നടക്കും . വീണ്ടും കഥ തുടരും ഇതാണ് ചുരുളി. കുട്ടികൾക്കൊപ്പം വരുന്ന കാണേണ്ട സിനിമ അല്ല ഇതൊന്നും. പ്രായപൂർത്തിയായവർ മാത്രം കാണേണ്ട സിനിമ എന്ന ചിത്രത്തിലെ തുടക്കം മുതൽ പറഞ്ഞിട്ടുണ്ട്. സിനിമയിലുടനീളം ഉപയോഗിച്ചിട്ടുള്ള അസഭ്യ വാക്കുകളുണ്ടെന്നു പറഞ്ഞ് സിനിമയെ ഒരിക്കലും കാണാതിരിക്കരുത് എന്നാണ് നടി സീനത്ത് പറയുന്നത്.