തനിക്ക് കുറെ ഗേള്‍ ഫാൻസ് ഉണ്ടെന്നു ദുല്‍ഖര്‍, തനി ഗുണം എനിക്കല്ലേ അറിയൂ എന്ന് അമാൽ

സിനിമയിൽ എന്റെ വശങ്ങൾ നിങ്ങൾ കാണുന്നത് എന്നാൽ ഞാൻ അങ്ങനെയല്ല, തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ

ദുൽഖർ സൽമാന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ദുൽഖറിന്റെ ഭാര്യയായ അമാൽ സുഫിയെക്കുറിച്ച് ദുൽഖർ പറഞ്ഞ കാര്യമാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.

തനിക്ക്കുറെ ഗേൾ ഫാൻസ് ഉണ്ട്, നോക്കു തന്നെ കുറിച്ച് എഴുതിയ കമന്റ് നോക്കൂ എന്നൊക്കെ പറഞ്ഞാൽ അമാൽ പറയും. സത്യം എനിക്ക് മാത്രമല്ലേ അറിയൂ എന്നും അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കിൽ ഒറ്റ ആരാധിക മാരും ഉണ്ടാകില്ലെന്നും. താൻ മാത്രമേ കാണുകയുള്ളൂ എന്നും അമാൽ പറയുന്നു.

സിനിമാ രംഗത്തേക്ക് വന്നതിനുശേഷം. ദുൽഖർ സൽമാനും കുടുംബവും പുറത്തേക്കിറങ്ങുമ്പോൾ നിരവധി ആരാധകരാണ് ഫോട്ടോ എടുക്കാൻ ചെല്ലുന്നത് . എന്തിനാ നിനക്കൊപ്പം എല്ലാവരും ഫോട്ടോ എടുക്കാൻ വരുന്നതെന്ന് ഒരുദിവസം അമാൽ ചോദിച്ചു.
താൻ ഒരു നടൻ അല്ലേ അവർ തന്നെ തിരിച്ചറിഞ്ഞതുകൊണ്ടാണ് എന്ന് ദുൽഖർ പറയും. അപ്പോൾ അമാൽ പറയും ഹോ ദൈവമേ ഞാൻ മറന്നുപോയി എന്ന് അങ്ങനെയാണ് അമാൽ.വീട്ടിൽ എത്തിയാൽ തന്റെ ശരിയായ വശം കാണുന്നത് അമാൽ മാത്രമാണെന്നും ദുൽഖർ പറഞ്ഞു. മറ്റുള്ളവർ കാണുന്നത് തന്റെ നല്ല വശങ്ങൾ മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ താൻ അതിന്റെ നേരെ ഓപ്പോസിറ്റ് ആണ് എന്നത് അമാലിന് മാത്രം അറിയുന്ന കാര്യങ്ങളാണെന്നും ദുൽഖർ പറഞ്ഞു.

Leave a Comment