കുട്ടികൾ ജനിക്കുമ്പോൾ എല്ലാവരും ഒരേ പോലെ ജനിക്കണമെനില്ല.ചിലർക് ചില കുറവുകളോടെയാണ് ജനിക്കുന്നത്. എന്നാൽ ഈ വീഡിയോയിലെ കുട്ടി ജനിച്ചത് തലച്ചോർ ഇല്ലാതെയാണ്.വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ബുവെൽ – ബ്രിട്ടാണി ദമ്പതികൾക്ക് അവനെ കിട്ടിയത് . എന്നാൽ 17 ആമത്തെ ആഴ്ചയിലെ ചെക്കപ്പിലാണ് കുട്ടിക്ക് തലച്ചോർ വളർച്ച ഇല്ല എന്ന് ഡോക്റ്റർ കണ്ടെത്തിയത് . കുട്ടിയെ ജീവ നോടെ ലഭിക്കാനുള്ള സാധ്യത 1 % പോലും ഇല്ലെന്നും അബോർട്ട് ചെയ്യണമെന്നും ഡോക്ടർമാർ നിർദേശിച്ചു .എന്നാൽ ആ അമ്മക്ക് അത് താങ്ങാനാവുന്നതല്ലായിരുന്നു.ഒരിക്കലും അവർ അതിന് സമ്മതിച്ചില്ല. അവർ കുഞ്ഞിനെ അബോർട്ട് ചെയ്യാൻ അനുവദിച്ചില്ല .
ഒരുപാട് ഡോക്ടർമാർ പറഞ്ഞെങ്കിലും അവസാനം അവരുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു.ഒടുവിൽ 9 ആം മാസത്തിൽ സുഖ പ്രസവത്തിൽ അവൻ പുറത്തുവന്നു .ജനിക്കുമ്പോൾ കുട്ടിക്ക് തലച്ചോറിന്റെ വളർച്ച 20 % മാത്രമായിരുന്നു . അതുകൊണ്ടു തന്നെ 2 ഓ 3 ഓ ദിവസത്തിൽ അവയവങ്ങൾ പ്രവർത്തന ക്ഷതമായി മരണം സംഭവിക്കുമെന്ന് ഡോക്ടര്മാർ വീണ്ടും വിധിയെഴുതി . എന്നാൽ മരണത്തിനു കീഴടങ്ങാൻ ആ കുഞ്ഞു പോരാളി തയ്യാറല്ലായിരുന്നു . എല്ലാവരെയും അത്ഭുതപ്പെടുത്തി അവൻ ജീവിച്ചു . വൈദ്യ ശാസ്ത്രത്തിനു പോലും നിർവചിക്കാൻ കഴിയാത്ത ഒരു അത്ഭുത ജീവിതം .
https://www.youtube.com/watch?v=VyI_tRwLKTM