ഗോള്‍ഡന്‍ ഷെയ്ഡോട് കൂടിയ ബ്ലാക്ക് സാരിയില്‍ ക്ലാസി കൂള്‍ ലുക്കില്‍ ഭാവന
മലയാളികളുടെ എക്കാലത്തെയും പ്രിയനടിയാണ് ഭാവന. ഇപ്പോള്‍ മലയാള സിനിമയില്‍ സജ്ജീവമല്ലെങ്കിലും തെന്നിന്ത്യന്‍ സിനിമ ലോകം അടക്കിവാഴുകയാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയവഴി ആരാധകര്‍ക്കായി പങ്കുവെയ്ക്കാന്‍ താരം ഒട്ടും മടിക്കാറില്ല. ഇപ്പോഴിത ബ്ലാക്ക് കളര്മെറ്റല് സാരിയില്‍ തിളങ്ങി അതീവ സുന്ദരിയായി നില്ക്കുന്ന ഫോട്ടോയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഭാവന പങ്കുവെച്ചിരിക്കുന്നത്.
തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗോള്‍ഡന്‍ ഷെയ്ഡോട് കൂടിയ ബ്ലാക്ക് സാരിയില്‍ ക്ലാസികൂള് ലുക്കിലാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട് . സെലിബ്രെറ്റി ഫോട്ടോഗ്രാഫര്‍ ജാഗെര്ആന്റണി ഫാഷന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തു. ഇതേ ഡ്രസ്സില്‍ താരം ചെയ്ത റീലും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
വിവാഹത്തോടെയാണ് ഭാവന മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തത്. കന്നട പ്രൊഡ്യൂസര്‍ നവീനാണ് ഭാവനയെ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹശേഷം ഭാവന മലയാള സിനിമയില്‍ സജീവമല്ലെങ്കിലും കന്നട ചിത്രങ്ങളില്‍ ഇപ്പോഴും സജീവമാണ് താരം. ബജ്രംഗി 2 ആണ് ഭാവനയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.