കേരള പിന്നോക്ക വികസന കോര്പറേഷൻ വഴി 1 ലക്ഷം രൂപ വായിപ്പാ

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒ.ബി.സി) ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി നടപ്പിലാക്കി വരുന്ന വിവിധ വായ്പാ പദ്ധതികളുടെ കുടുംബ വാര്‍ഷിക വരുമാന ഉയര്‍ത്തി.എല്ലാവരും ഇപ്പോൾ സർക്കാർ ജോലിക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ്.എന്നാൽ സമീപ കാലഘടത്തിൽ സ്വയം തൊഴിൽ സത്യതകൾ കേരളത്തിൽ വർധിച്ചു.ജോലിയെന്നു പറയുമ്പോള്‍ സര്‍ക്കാര്‍ ജോലിയെന്നോ ഓഫീസ് ജോലിയെന്നോ മാത്രമാണു പലരുടെയും ധാരണ.ലക്ഷകണക്കിന് ആളുകളാണ് psc യിൽ രജിസ്റ്റർ ചെയ്ത ഇരിക്കുന്നത്.സര്‍ക്കാര്‍ ജോലി ലഭിച്ചില്ലെങ്കില്‍ പിന്നെ നിരാശയായി ,വിധിയെ പഴിക്കലായി.ഒരുപാട് ആളുകൾ ഇങ്ങനെ പറയുന്നവരാണ്. അടുത്തകാലത്തുവരെ കേരളത്തില്‍ പൊതുവെ കണ്ടുവന്നിരുന്ന ഒരു കാര്യമാണിത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരേതര ജോലികളുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നുണ്ട്.എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും സ്വയം തൊഴിൽ സമ്പരംഭങ്ങൾ തുടങ്ങാൻ വേണ്ടി മുന്നോട്ട് വരുന്നുണ്ട്.സ്വയം തൊഴിൽ കണ്ടെത്താൻ ഇപ്പോൾ 1 ലക്ഷം വരെ ലോൺ കിട്ടും.

ഇതിനു പുറമേ പെണ്‍കുട്ടികളുടെ വിവാഹം, ഗൃഹനിര്‍മ്മാണം, ഗൃഹപുനരുദ്ധാരണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള പദ്ധതികളും നിലവിലുണ്ട്. വായ്പാ അപേക്ഷാ ഫോറം ജില്ലാ / ഉപജില്ലാ ഓഫീസുകളില്‍ നിന്ന് ല
ഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.ksbcdc.com).