കൃഷിക്കായി കേന്ദ്ര സർക്കാർ 1600 കോടി തരുന്നു

ഇന്ത്യയിലെ വലിയ ശതമാനം ആളുകൾ കർഷകരാണ്.അത് കൊണ്ട് തന്നെ കാർഷിക മേഖലയിൽ വളർച്ച കൊണ്ട് വരേണ്ടത് അത്യാവിശ്യമാണ്.പ്രധാൻ മന്ത്രി ഫാസൽ ബിമ യോജന കാർഷിക മേഖലയിലെ സുസ്ഥിര ഉൽപാദനത്തെ സഹായിക്കുകയെന്നതാണ് ലക്ഷ്യം.ഈ ഒരു പദ്ധതിയിലൂടെ കൃഷിയുടെ വികസനമാണ് ലക്ഷ്യം ഇടുന്നത്.ഈ ഒരു പദ്ധതിയിലൂടെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സീസണൽ അഗ്രികൾച്ചറൽ ഓപ്പറേഷൻസ് വായ്പകൾ അനുവദിച്ച എല്ലാ കർഷകരും, അതായത് വായ്പയെടുക്കുന്ന കർഷകർ, വിജ്ഞാപിത വിള സീസണിൽ നിർബന്ധിതമായി പരിരക്ഷിക്കപ്പെടും.ന്യൂഡൽഹിയിലെ കാർഷിക, കർഷകക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ വിള ഇൻഷുറൻസ് പോർട്ടലിൽ ലോൺ ഇതര കർഷകരെ ചേർക്കേണ്ടതാണ്. കർഷകർക്ക് സീസണൽ വിള വായ്പ നൽകുന്ന ബാങ്കുകൾക്ക് എൻ‌സി‌ഐ‌പിയിൽ ഡാറ്റ അപ്‌ലോഡ് ചെയ്യേണ്ട ഉത്തരവാദിത്തമുണ്ട്.

വിളനാശം ,പ്രതീക്ഷിക്കാത്ത സംഭവങ്ങളാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവ അനുഭവിക്കുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുക
കൃഷിയുടെ തുടർച്ച ഉറപ്പാക്കുന്നതിന് കർഷകരുടെ വരുമാനം സുസ്ഥിരമാക്കുക
നൂതനവും ആധുനികവുമായ കാർഷിക രീതികൾ സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക
കാർഷിക മേഖലയിലേക്കുള്ള വായ്പയുടെ ഒഴുക്ക് ഉറപ്പാക്കുന്നത് ഭക്ഷ്യസുരക്ഷ, വിള വൈവിധ്യവത്കരണം, കാർഷിക മേഖലയുടെ വളർച്ചയും മത്സരശേഷിയും വർദ്ധിപ്പിക്കുന്നതിനൊപ്പം ഉൽപാദന അപകടങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=LyQT-003Ijk

Leave a Comment