കുരങ്ങനെ വച്ച് പണം ഉണ്ടാക്കുന്ന ഇവരെ എന്താ ചെയ്യേണ്ടത് ?

മൃഗങ്ങളെ ദ്രോഹിച്ച് പണമുണ്ടാക്കുന്ന വരെ നാം കണ്ടിട്ടുണ്ട് അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുരങ്ങുകളെ കൊണ്ട് നടത്തിച്ചും ഡാൻസ് ചെയ്യിപ്പിച്ചു ആണ് ഇയാൾ പണം ഉണ്ടാക്കുന്നത്.

കുരങ്ങനെ നടത്തുന്നതും ഡാൻസ് കളിക്കുന്നതും വീഡിയോയിൽ കാണാം. രണ്ടു കുരങ്ങുകളെ കൊണ്ട് അഭ്യാസം നടത്തി കൊണ്ടാണ് അയാൾ പണം ഉണ്ടാക്കുന്നത്. വന്യജീവികളെ  ആക്രമിക്കരുത് എന്നുള്ള നിയമങ്ങൾ നിലനിൽക്കുമ്പോഴാണ്. അയാളുടെ ഇത്തരത്തിലുള്ള മനുഷ്യത്ത ഹീനമായ പ്രവർത്തി.  കുരങ്ങുകളെ മാരകമായി പരിക്കേല്പിച്ചത് കൊണ്ടാകാം അയാൾ പറയുന്ന കാര്യങ്ങളൊക്കെ കുരങ്ങുകൾ അനുസരിക്കുന്നു ഉണ്ട്. നിരവധി പേരാണ് കുരങ്ങളുടെ അഭ്യാസം കാണുവാനായി ചുറ്റും കൂടിയിരിക്കുന്നത്.

വന്യ ജീവികളുടെ സംരക്ഷണത്തിനായി നിയമങ്ങൾ ഉണ്ടെങ്കിൽ പോലും അവയെല്ലാം കാറ്റിൽപറത്തി കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു ക്രൂരത കാണിക്കുന്നത്. അവയെ ഉപദ്രവിച്ചു കൊണ്ടാണ് അയാൾ പണം സമ്പാദിക്കുന്നത്. കുരങ്ങുകൾ  അയാളെ ഭയന്ന് എല്ലാം ചെയ്യുന്നതായി നമുക്ക് വീഡിയോയിലൂടെ മനസ്സിലാക്കാം. അവരുടെ വർഗ്ഗത്തിലുള്ള മറ്റു കുരങ്ങുകളും ആയി ജീവിക്കാൻ അനുവദിക്കാതെ അവയെ പിടിച്ചുകൊണ്ടുവന്ന് സ്വന്തം ജീവിതത്തിന് പണമുണ്ടാക്കാനായി അയാൾ ശ്രമിക്കുന്നത്. എത്രയൊക്കെ നിയമങ്ങൾ വന്നാലും ഇങ്ങനെയുള്ള കാഴ്ചകൾ  നമ്മുടെ കേരളത്തിലും കാണാനായി സാധിക്കും.