കളിയാക്കിയ വ്യക്തിക്ക് അതേനാണയത്തിൽ തിരിച്ചടി നൽകി അഭിഷേക് ബച്ചൻ

ബോളിവുഡ് സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത താര കുടുംബമാണ് അമിതാബച്ചന്റെ. അമിതാബച്ചന്റെ മകനായഅഭിഷേക് ബച്ചനും ഭാര്യയായ ഐശ്വര്യ റായിയും എല്ലാം ബോളിവുഡ് സിനിമയിലെ തിളങ്ങുന്ന താര നക്ഷത്രങ്ങളാണ്.
ഈയടുത്ത് അഭിഷേക് ബച്ചനെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് .

ട്വിറ്ററിലൂടെയാണ് അഭിഷേകിനെ ഒരാൾ കളിയാക്കിയത്. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ താരം. സ്റ്റുവർട്ട് ബിന്നിനേയും താരത്തെയും കൂട്ടിട്ടാണ് കൊണ്ടാണ് പരിഹസിച്ചത്. സ്റ്റുവർട്ട് ബിന്നി ബോളിവുഡിലെ അഭിഷേക് ബച്ചനെ പോലെ തുല്യമാണെന്നും

രണ്ടുപേർക്കും ക്രിക്കറ്റിൽ, സിനിമയിൽ അവസരം കിട്ടിയത് തങ്ങളുടെ അച്ഛൻമാർ വഴിയാണെന്നും, രണ്ടുപേരും യാതൊരു ഉപകാരം ഇല്ലാത്തവരാണെന്നും അർഹിക്കാതെ തന്നെ ഇരുവർക്കും സുന്ദരിയായ ഭാര്യയെയും കിട്ടിയിരിക്കുന്നു എന്നാണ് അയാൾ കളിയാക്കിയത്.

എന്നാൽ ഉടൻ തന്നെ ആ ട്രോലിന്
മറുപടിയായി അഭിഷേക് ബച്ചൻ എത്തിയത് ” എന്റെ ഷൂസിൽ കുറച്ചു ദൂരം നടന്നു നോക്കൂ. 10 ചുവട് എങ്കിലും വെക്കാൻ സാധിച്ചാൽ അതിൽ ഞാൻ ഇംപ്രസെഡ് ആകും. നിങ്ങലൂടെ ട്വീറ്റുകൾ വെച്ചുനോക്കുമ്പോൾ നിങ്ങൾ അധികം ദൂരമൊന്നും പോകാൻ പോകില്ലെന്ന് ഉറപ്പാണ്. സ്വയം നന്നാവാൻ സമയം കണ്ടെത്തണം, മറ്റുള്ളവരെ കുറിച്ച് ആശങ്കപ്പെടുന്നത്, ദൈവത്തിനറിയാം നമ്മൾക്ക് എല്ലാം അവരവരുടെ യാത്രകൾ ഉണ്ട് വേഗം സുഖമാവട്ടെ. എന്നാണ് അഭിഷേക് നൽകിയ മറുപടി. പിന്നീട് ട്രോളൻ വന്നയാൾ തന്നെ അഭിഷേക് നോട് പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്.