കരിക്കിന്റെ സ്വന്തം അർജുൻ രത്തൻ വിവാഹിതനാവുകവുന്നു

മൂന്നുവർഷമായി മലയാളികൾ യൂട്യൂബിൽ ഏറ്റവും കൂടുതൽ തിരയുന്ന വെബ്സീരീസ് ആണ് കരിക്ക്. യൂട്യൂബ് ചാനലിനപ്പുറം നെറ്റ്ഫ്ലിക്സ് പോലെയുള്ള വമ്പൻമാരുമായി കൈകോർക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിലേക്ക് കരിക്ക് ഉയർന്നുവന്നിട്ടുണ്ട്. ഇപ്പോൾ കരിക്കിലൂടെ ശ്രദ്ധേയനായ അർജുൻ രത്തൻ വിവാഹിതനാവുകവുകയാണ്.

അർജുൻ തന്നെയാണ് ഈ വിശേഷം ഇറ്റ്സ് ഒഫീഷ്യൽ എന്ന തലക്കെട്ടോടെ ആരാധകരോട് അറിയിച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് ഈ വിവരം താരം അറിയിക്കുന്നത്. അർജ്ജുൻ പേരിനെക്കാളും ആരാധകർ അറിയുന്നത് കരിക്കിലെ കഥാപാത്രങ്ങളുടെ പെരുകളായിരിക്കും ആരാധകർക്ക് അറിയുക.

ചെറുപ്പം മുതൽ തന്നെ നല്ല അഭിനേതാവ് ആവുക എന്നായിരുന്നു ലക്ഷ്യമെന്നും, വിസ്മയത്തുമ്പത്ത് നിന്റെ സെറ്റിൽ പോയി മോഹൻലാലിനോട് വരെ ചാൻസ് പോയി ചോദിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. അഭിനയം തന്നെയായിരുന്നു മോഹം എന്നും പിന്നീട് സ്ഥിര വരുമാനമുള്ള ഒരു ജോലി കളഞ്ഞാണ് അഭിനയം എന്ന ലക്ഷ്യത്തോടുകൂടി താരം കരിക്കിൽ എത്തുന്നത്.

കരിക്കിലെ ഉണ്ണി മാത്യൂസ് വഴി ഇങ്ങനെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിയതെന്നും താരം പറഞ്ഞിരുന്നു.
ഒരു കൂട്ടം യുവ താരനിര അണിനിരക്കുന്ന വെബ് സീരീസിലെ ശംഭുവും ലോലനും ഷിബുവും എല്ലാം പ്രേക്ഷകർക്ക് എല്ലാം പ്രിയപ്പെട്ടതാണ്.ഈ അടുത്തായി കരിക്കിലെ എപ്പിസോഡുകൾ വൈകുന്നതിന്റെ ആശങ്കയിലാണ് ആരാധകർ

Leave a Comment