ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോട് ഞാൻ പിണക്കമാണ് എന്തിനാണ് എന്റെ കുഞ്ഞിനെ അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്

ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോട് ഞാൻ പിണക്കമാണ് എന്തിനാണ് എന്റെ കുഞ്ഞിനെ അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്. തന്റെ ഭർത്താവിന്റെ വിയോഗത്തിനുശേഷം ഇതാദ്യമായാണ് മേഘ്ന ഇങ്ങനെ ഒരു അഭിമുഖം നടത്തിയിരിക്കുന്നത് അതിൽ പറഞ്ഞ വാക്കുകളാണിത്.
തെന്നിന്ത്യൻ താരം ചിരഞ്ജീവി സർജയുടെ വിയോഗം കന്നഡ സിനിമാലോകത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയത്. ചിരഞ്ജീവിയുടെ ഭാര്യയായ മലയാളത്തിന്റെ പ്രിയ നടി മേഘ്ന രാജ് എട്ടുമാസം ഗർഭിണിയായിരിക്കുമ്പോൾ ആയിരുന്നു താരത്തിന്റെ വിയോഗം. കണ്ണീർ കണ്ണുനീരിൽ കുതിർന്ന ദിനങ്ങളായിരുന്നു അതെല്ലാം. വേദനകളെല്ലാം ഉള്ളിലൊതുക്കി ഇപ്പോൾ മേഘ്ന പുഞ്ചിരിക്കുകയാണ് കാരണം വേറൊന്നുമല്ല മകനായ ജൂനിയർ ചീരു ആരാധകർ വിളിക്കുന്ന റായൻ രാജ് സർജയാണ് മേഘ്ന ഇപ്പോൾ കൂട്ടായി ഉള്ളത്. രാജാവ് എന്നർത്ഥം വരുന്ന പേരാണ് മകന് താരം നൽകിയിട്ടുള്ളത്.മകന്റെ കളിയും ചിരിയും എല്ലാം മേഘ്നയുടെയുടെ വേദനകളെ ഇല്ലാതാക്കുകയാണ്

മകൻ ജനിച്ചപ്പോൾ ഉണ്ടായ നിമിഷവും താരം പങ്കുവെക്കുന്നുണ്ട്. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞത്. ആൺകുട്ടി അല്ല എന്ന് മാത്രം പറയല്ലേ എന്നാണ്. എന്നെ പറ്റിക്കാൻ ആയി ഡോക്ടർ കുറച്ചു സസ്പെൻസ് ഇട്ടു, പിന്നീട് മകനെ എന്റെ കയ്യിൽ തന്നപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു വെന്നും പിന്നീട് ഞാൻ പൊട്ടിക്കരഞ്ഞുപോയി മേഘ്ന പറഞ്ഞു. ഇപ്പോൾ മേഘ്നയുടെ മകനായ ജൂനിയർ ചീരുവിനെയും ജനങ്ങൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.