എന്റെ പെന്നേ ലവ്യൂ കുട്ടി മണി ഇത്രം ഞാന്‍ ഇപ്പോള്‍ മിസ് ചെയ്യുന്ന വേറൊരാളില്ല, നീ എന്റെയാണ്, എന്റെ മാത്രം..

തന്റെതായ ശൈലികൊണ്ട് പ്രക്ഷക മനം കവര്‍ന്ന മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. പാട്ടിലൂടെയും സിനിമയിലൂടെയും അവതരണത്തിലൂടെയുമെല്ലാം തന്റെ കഴിവ് തെളിയിച്ച റിമിടോമിയുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയ ”തേരിറങ്ങും മുകിലെ” എന്ന ഗാനത്തിന്റെ റിമി ടോമി വേര്‍ഷനും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് റിമി ടോമിയുടെ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയാണ്. കുട്ടിമണിക്കൊപ്പമുള്ള ക്യൂട്ട് വിഡിയോയാണ് താരം ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നത്. വീഡിയോ വന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വൈറല്‍ ആവുകയും ചെയ്തു.

റിമിയുടെ അനിയത്തി റീനുവിന്റെ ഇളയ മകളാണ് കുട്ടിമണി. ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്ന ആളെ കുറിച്ചാണ് റിമി ഈ വീഡിയോയിലൂടെ പറയുന്നത്. ”എന്റെ പെന്നേ ലവ്യൂ കുട്ടി മണി ഇത്രം ഞാന്‍ ഇപ്പോള്‍ മിസ് ചെയ്യുന്ന വേറൊരാളില്ല, നീ എന്റെയാണ്, എന്റെ മാത്രം…” എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കവെച്ചിരിക്കുന്നത്.

https://www.instagram.com/p/CUov1s4hArU/?utm_medium=copy_link