ഉരുളകിഴങ്ങിന് പകരം ഇത്‌ ഉപയോഗിച്ചു നോക്കു

മലയാളികൾക്ക് ഇപ്പോൾ സുപരിചിതം ഇല്ലാത്ത ഒരു സാധനമാണ് അടത്താപ്പ്.നമ്മൾ മലയാളികൾ പണ്ട് കുറെ ഉപയോഗിച്ച ഒരു സാധനമാണ് ഇത്‌.നാട്ടിൻപുറത്ത്‌ അടുക്കളകളിൽ കറി വിഭവമായ അടത്താപ്പ‌് കിഴങ്ങ‌് ഇപ്പോൾ എവിടെയും കാണാറില്ല.എല്ലാവരും ഇപ്പോൾ ഉരുളകിഴങ്ങാണ് ഉപയോഗിക്കുന്നത്.എന്നാൽ ഉരുളകിഴങ്ങിനെകാളും രുചിയുള്ള ഒരു സാധനമാണ് ഇത്. മരങ്ങളിൽ പടർന്നുകയറിയ വള്ളികളിൽ കായ്ക്കുന്ന ഉരുളക്കിഴങ്ങിനോട്‌ സാദൃശ്യമുള്ളതാണ്‌ അടത്താപ്പ്.ഗ്രാമ പ്രേദേശങ്ങളിൽ കൂടുതലായി നമുക്ക്‌ ഇത് കാണാൻ സാധിക്കും. പുതുതലമുറയ്ക്ക‌് പരിചിതമല്ലാത്ത ഒരു വിഭവമാണ് ഇത്.കഴിക്കാൻ ഒരുപാട് രുചികരമായ ഒരു കിഴങ്ങാണ് അടത്താപ്പ്.കണ്ടാൽ ഉരുളകിഴങ് പോലെ ഇരിക്കുമെങ്കിലും കാച്ചിലിന്റെ വള്ളിയാണ്.മരത്തിലും മണ്ണിലുമായി വള്ളി പടർന്നു കേറിയാണ് കായിക്കുന്നത്. ഇലയിലും കായയിലുമുണ്ട‌് സാദൃശ്യം. മണ്ണിനടിയിലല്ല പടർന്നുകിടക്കുന്ന വള്ളികളിലാണ‌് കിഴങ്ങ‌് വിളയുന്നത‌്.ആഫ്രിക്കൻ നാടുകളിൽ ഉള്ളവരുടെ ഏറ്റവും വലിയ ഭക്ഷണം അടത്താപ്പാണ്. ഇറച്ചി കാച്ചിൽ എന്ന്‌ സ്‌നേഹത്തോടെ വിളിക്കും.ഉരുളക്കിഴങ്ങിന‌് സ്വീകര്യത ഏറിയതോടെയാണ‌് അടത്താപ്പ‌് നാടുനീങ്ങിയത്‌.

ഈ വീഡിയോയിൽ അടത്താപ്പിന്റെ ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്.ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ അടത്താപ്പ് വളരെ നല്ലതാണ്. ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ ഒരു സസ്യമാണ്.ഒൗഷധ ഗുണമേറിയ അടത്താപ്പ‌ിൽ അന്നജം, പ്രോട്ടീൻ, കാത്സ്യം എ‌ന്നിവയാൽ സമൃദ്ധമാണ്‌.ഒറ്റനോട്ടത്തിൽ നോക്കിയാൽ കാച്ചിലാണോ ഉരുളക്കിഴങ്ങോ എന്ന്‌ മനസിലാക്കാൻ പറ്റില്ല.കാൽമുട്ട് കൈമുട്ട് വേദനകൾക്ക് അടത്താപ്പ് ഒരു നല്ല ഔഷധം തന്നെയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.