ഉപ്പൂറ്റി വിണ്ടു കീറുന്നത് മാറ്റി കാല് സുന്ദരമാക്കാം

കാൽ വിണ്ടുകിറിൽ പലർക്കും ഒരു പ്രശ്നമായി വരുന്ന കാര്യമാണ്.കൂടുതല്‍ നേരം നില്‍ക്കുന്നത് കാലിന്റെ ഉപ്പൂറ്റി വിണ്ടു കീറുന്നതിന് കാരണമാകുന്നുണ്ട്. നില്‍ക്കുമ്പോള്‍ അത് കാലിന്റെ ഉപ്പൂറ്റിയില്‍ ബലം കൊടുക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ ചെയ്യുന്നത്, ഉപ്പൂറ്റി വിണ്ടു കീറുന്നതിന് കാരണമാകുന്നു. കൂടുതല്‍ സമയം നില്‍ക്കേണ്ടി വരുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ജോലിയും മറ്റും ആണെങ്കില്‍ നല്ല സോഫ്റ്റ് ആയിട്ടുള്ള ചെരിപ്പ് ധരിക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ഇത് കാലിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.കാലാവസ്ഥ കാരണമായിരിക്കും ഇത്തരത്തില്‍ ഉപ്പൂറ്റി വിണ്ടു കീറുന്നത്. അല്ലെങ്കില്‍ മറ്റു കാരണങ്ങള്‍ കൊണ്ടായിരിക്കാം. മറ്റു കാരണങ്ങള്‍ എന്ന് പറയുമ്പോള്‍ എടുത്ത് പറയേണ്ടത് ചെരിപ്പാണ്. ചിലപ്പോള്‍ ചെരിപ്പുകള്‍ മാറി ധരിക്കുന്നതും മോഡല്‍ മാറി ചെരിപ്പ് വാങ്ങി ധരിക്കുന്നതും ഇതിന് കാരണമാകാറുണ്ട്.

പലപ്പോഴും നിലത്ത് പല വിധത്തിലുള്ള ഗ്രാനൈറ്റ്, ടൈല്‍സ് എന്നിവയെല്ലാം നമ്മള്‍ ഉപയോഗിക്കും. ഇതും കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നുണ്ട്. പരുക്കന്‍ നിലം ആണെങ്കില്‍ അതുണ്ടാക്കുന്ന കാഠിന്യം പലപ്പോഴും കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത് കാലില്‍ വേദന ഉണ്ടാവുന്നതിനും മറ്റും കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇതും കാല്‍ വിണ്ടു കീറുന്നതിന്റെ ഒരു പ്രധാന കാരണമാണ്.കാൽ വിണ്ടുകിറൽ മാറ്റാൻ വീഡിയോ കാണുക.