ഈ വൃത്തികേടുകള്‍ മേലാല്‍ പറഞ്ഞേക്കരുത് – എസ്തര്‍

ബാല താരങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് എസ്തര്‍ അനില്‍. അഭിനയിച്ച പടങ്ങളെല്ലാം തന്നെ ഹിറ്റുകളാണ്. മോഹന്‍ ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിലൂടെയാണ് എസ്ഥേറിന് കൂടുതല്‍ ആരാധകരെ ലഭിച്ചത്. ലാലേട്ടന്റെ മകളുടെ കഥാപാത്രത്തെ വളരെ മെയ് വഴക്കത്തോടെ ചെയ്‌തെടുക്കാന്‍ ഈ മിടുക്കിക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ അന്യഭാഷ സിനിമകളിലും താരം തിളങ്ങി കൊണ്ടിരിക്കുകയാണ്.

പലപ്പോഴും സിനിമ മേഖലകളില്‍ ഉള്ളവര്‍ നേരിടേണ്ടി വരുന്ന വലിയ പ്രശ്‌നമാണ് സാമൂഹമാധ്യമങ്ങില്‍ നിന്നുള്ള അനാവശ്യമായ വേട്ടയാടല്‍. വ്യത്യസ്തമായ രീതിയില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിച്ച് ഏതെങ്കിലും നടിമാര്‍ ഫോട്ടോ ഷൂട്ട് ചെയ്ത് ഫോട്ടോ പോസ് ചെയ്യേണ്ട താമസം സോഷ്യല്‍ മീഡിയയിലെ സധാചാര ആങ്ങളമാര്‍ പിന്നീട് അവരെ നന്നാക്കാന്‍ ഇറങ്ങും. പലപ്പോഴും ഇത്തരം നന്നാക്കലുകള്‍ക്ക് എസ്തറും ഇരയാകാറുണ്ട്. എന്നാല്‍ അതിനോടൊന്നും അധികം പ്രതികരിക്കാറില്ല.

എന്നാല്‍ ഒരു സ്വകാര്യ ചാനലിന്റെ പ്രമോഷന് വേണ്ടി തന്നെ ഇരയാക്കിയപ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം. കൈരളി ടീവിയിലെ ലൗഡ് സ്പീക്കര്‍ എന്ന പരിപാടിയിലാണ് താരത്തിന്റെ ഫോട്ടോ ഷൂട്ടിനെ കുറിച്ച് പരാമര്‍ശിച്ചത്. ”ഈ വൃത്തികേടുകള്‍ മേലാല്‍ പറഞ്ഞേക്കരുത്.” എന്നാണ് ഈ പരിപാടിയിലെ അവതാരകരെ ടാഗ് ചെയ്ത് എസ്തര്‍ പ്രതിക്ഷേധിച്ചത്.