ഈ അമ്മയുടെ സ്നേഹം കാണാതെ പോകരുത്

ലോകത്തിൽ അമ്മയെകാളും വലിയ പോരാളി വേറെയിൽ എന്ന് സിനിമയിൽ കേട്ടിട്ടുണ്ട്.എന്നാൽ അത് യാഥാർത്ഥ്യം അകിയിട്ടുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉള്ളത്.ഈ വീഡിയോയിൽ പുള്ളിപുലികളിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ ശ്രെമിക്കുന്ന ‘അമ്മ ജിറാഫിന്റെ ക്ലിപ്പാണ്.ഈ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ഒരു അമ്മ ജിറാഫ് തന്റെ കുഞ്ഞിനെ ചീറ്റപ്പുലികളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നതാണ് വീഡിയോ.വീഡിയോയിൽ നമുക്ക് ഒരു ‘അമ്മ ജിറാഫിനെയും കുട്ടിയേയും കാണാൻ സാധിക്കും.അടുത്ത് തന്നെ ഒരു കൂട്ടം പുള്ളിപുലികൾ നിൽക്കുന്നതും കാണാം.പുൽമേടിൽ തന്റെ കുഞ്ഞിനൊപ്പം ‘നടക്കാൻ’ ഇറങ്ങിയതാണ് അമ്മ ജിറാഫ്. പക്ഷെ ദൂരെ നിന്നും ചീറ്റപ്പുലികളുടെ ഒരു കൂട്ടം പാഞ്ഞടുക്കുന്നത്‌ കാണാം.ഇത് കണ്ടതും കുട്ടി ജിറാഫ് ഒന്ന് പേടിച്ചു എന്നാലും ‘അമ്മ ജിറാഫ് എല്ലാ ധൈര്യവും സംഭരിച്ചു നിന്നു. ഒന്നിലധികം ചീറ്റകൾ ഒന്നിച്ചു ആക്രമിച്ചാൽ അമ്മ ജിറാഫ് തോറ്റുപോയെക്കാം. പക്ഷെ അമ്മ ജിറാഫ് ഭയപ്പെടാതെ പാഞ്ഞടുത്ത ചീറ്റകളെ ഓരോന്നായി ഓടിക്കുന്നത് കാണാം. ഒടുവിൽ അമ്മ ജിറാഫും കുട്ടിയും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുന്നു.

അമ്മയുടെ സ്നേഹത്തെ അളക്കാൻ ഈ ലോകത്തിൽ ഒന്നുമില്ല.തന്റെ ജീവൻ കളഞ്ഞും തന്റെ കുട്ടികളെ സംരക്ഷിക്കാൻ ബാധ്യസ്‌തയാണ് ‘അമ്മ.പതിനായിരത്തിലധികം പേരാണ് ഈ സമയം കൊണ്ട് പോരാളിയായ അമ്മ ജിറാഫിന്റെ വീഡിയോ കണ്ടിരിക്കുന്നത്. പോസ്റ്റിന്റെ ധാരാളം പേരാണ് ജിറാഫിന്റെ ധൈര്യത്തെ പ്രകീർത്തിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നത്. ധാരാളം ലൈക്കുകളും വീഡിയോ വാരിക്കൂട്ടുന്നുണ്ട്.

Leave a Comment