ഈ അഭ്യാസകാരനെ നിങ്ങൾ തന്നെ കണ്ടു നോക്കു

ഒരു ജാലവിദ്യക്കാരന്റെ പരിഷ്‌കാരമൊന്നുമില്ല. സ്റ്റേജ് ഷോകളിലെ എല്‍ ഇ ഡി ലൈറ്റുകളും കാതടപ്പിക്കുന്ന അകമ്പടി ഗാനവും ഒന്നും വേണ്ട ഈ ഇന്ദ്രജാലക്കാരന്.ഒരു റോഡിന്റെ സൈഡിൽ ഇരുന്നാണ് ഈ മായാജാലകാരൻ മാജിക്ക് കാണിക്കുന്നത്.ഒരുപാട് ആളുകൾ ഒന്നും ചുറ്റും ഇല്ലെങ്കിലും അവന്റെ കയ്യിൽ ഉള്ള വിദ്യകൾ അവൻ കാണിക്കുന്നു.കൈയില്‍ കരുതിയ രണ്ട് സഞ്ചികളിലെ മാന്ത്രിക വസ്തുക്കള്‍ പുറത്തെടുത്ത് പഴയ സിനിമാ പാട്ടുകള്‍ പാടി ജാലവിദ്യക്കാരന്റെ തനത് കൈവഴക്കത്തോടെ കാഴ്ചക്കാരുടെ മുമ്പില്‍ കണ്‍കെട്ട് വിദ്യകള്‍ കാണിച്ചുതുടങ്ങി.നിമിഷങ്ങൾ കൊണ്ടാണ് അവൻ കയ്യിൽ ഉള്ളത് വായുവിലേക്ക് മായിക്കുന്നത്.ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് ഇവൻ ഇങ്ങനെ മാജിക് കാണിക്കുന്ന.കണ്ടാൽ നമുക്ക് അതിശയം തോന്നുമെങ്കിലും അവരുടെ ജീവിതം വളരെ കഷ്ടപ്പാടിൽ ആയിരിക്കും.

മജീഷ്യന്‍മാരെ ഇഷ്ടമല്ലാത്തവര്‍ കുറവാകും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് മജീഷ്യന്‍മാരെ വളരെ ഇഷ്ടമാണ്. എന്താണെന്നോ ചിലപ്പോള്‍ മിഠായി പൊതികളും കൊച്ചു കൊച്ചു സമ്മാന പൊതികളും ഇവര്‍ കുട്ടികള്‍ക്ക് നല്‍കും.മാജികുകൾ കണ്ടാൽ അറിയാതെ നമ്മുടെ മനസിലും സന്തോഷം ഉണ്ടാവും.ഇങ്ങനെ ഉള്ള തെരുവിൽ മാജിക് കാണിക്കുന്ന ഒരു ചെക്കാനാണ് ഇപ്പോൾ വൈറൽ.

Leave a Comment