ഇരുമ്പന്‍ പുളിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാതെ പോകരുത്

നമ്മുടെയെല്ലാം വീടുകളില്‍ ഉള്ളതും എന്നാല്‍ നമ്മളില്‍ പലരും അധികം ഉപയോഗിക്കാത്തതുമായ ഫലമാണ് ഇരുമ്പന്‍ പുളി. പുളിയും ചവര്‍പ്പും അധികമായതിനാല്‍ ഒട്ടുമിക്ക ആളുകളും ഇരുമ്പന്‍ പുളി ഉപയോഗിക്കാറില്ല. അച്ചാര്‍ ആയും ജ്യൂസ് ആയും മാത്രം ഉപയോഗിക്കുന്ന ഇരുമ്പന്‍ പുളി ആരോഗ്യദായകം ആണെന്ന് ഒട്ടുമിക്കപേര്‍ക്കും അറിയില്ല. ഇതിന്റെ വിത്തുകളും പൂക്കളുമെല്ലാം ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉള്ളവയാണ്. അവയാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.

ഇരുമ്പന്‍ പുളി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുവാന്‍ നല്ലതാണ്. ഇത് ചൂടുവെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് ആ കഷായം പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളമുള്ള ഇരുമ്പന്‍പുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു. ചുമ, ജലദോഷം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാണ്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…