ഇന്ന് കണ്ടതില്‍ ഏറ്റവും കൂടുതല്‍ മനസ് നിറച്ച വീഡിയോ;

ഇന്ന് കണ്ടതില്‍ ഏറ്റവും കൂടുതല്‍ മനസ് നിറച്ച വീഡിയോ; കാനയില്‍ വീണ താറാവ് കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ചുമട്ട് തൊഴിലാളികള്‍

 

മനുഷ്യത്വം മരിക്കാത്ത ചിലരെങ്കിലും നമ്മുക്ക് ചുറ്റിലും ജീവിച്ചിരിപ്പുണ്ടെന്നതിനുള്ള ചില ഉദ്ദാഹരണങ്ങളാണ് ഈ വീഡിയോ. ജീവന്റെ വില അത് മനുഷ്യനും മൃഗങ്ങള്‍ക്കും ഒരു പോലെ വിലപ്പെട്ടതാണെന്ന് കാണിച്ച് തരികയാണ് ഇവിടെ ഈ ചുമട്ട് തൊഴിലാളി ചേട്ടന്മാര്‍.

ഒരു പറ്റം താറവ് കുഞ്ഞുങ്ങളെ ഒരു വടിയാല്‍ തെളിച്ച് കൊണ്ട് പോകുന്ന കച്ചവടക്കാരന്റെ ശ്രദ്ധയില്‍ പെടാതെ സ്ലാബിന്റെ ഓട്ടയിലൂടെ കാനയുടെ ഉള്ളിലേക്ക് വീഴുന്ന താറാവ് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സ്ലാബ് പൊളിച്ച് കാനയിലേക്ക് ഇറങ്ങുന്ന ചുമട്ട് തൊഴിലാളി ചേട്ടന്മാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നന്മനിറഞ്ഞ മനസ്സുകളവരെ അങ്ങനെ അധികം ഒന്നും കാണാന്‍ കിട്ടില്ല. അത്തരത്തിലുള്ളവരാണ് ഇവരെന്നാണ് വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ പറയുന്നത്. വീഡിയോ കണ്ട് നോക്കൂ. തീര്‍ച്ചയായും നിങ്ങളുടെ മനസ്സ് നിറയും.