ധാരാളം ആൾക്കാർ വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുമ്പോൾ മറ്റ് ചിലരുണ്ട് വണ്ണം വെയ്ക്കാൻ വേണ്ടി ശ്രമിക്കുന്നവർ. അത് കൂടാതെ കണ്ണിൽ കാണുന്ന എല്ലാം കഴിച്ചിട്ടും വെക്കുന്നില്ല എന്ന പരാതിക്കാർ വേറെയും ഉണ്ട്.ഇങ്ങനത്തെ അവസ്ഥകളിൽ നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങൾ വണ്ണം വെക്കാത്തതിൻറ്റെ കാരണങ്ങളെ പറ്റിയാണ്.ശരീരം വണ്ണം വെക്കാൻ നല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.പയറുകൾ, മാംസാഹാരം, പാൽ എന്നിവ കഴിക്കുന്നത് വണ്ണം വെക്കാൻ സഹായിക്കും.മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്.ശരീരത്തിൽ അമിതമായ ഭാരം കൊടുക്കുന്ന പണികൾ ചെയ്യുന്നത് വണ്ണം വെക്കുന്നതിനെ തടയും.
നമ്മളുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒരു ഘടകമാണ് വെള്ളം. സ്ഥിരമായി വെള്ളം കുടിക്കുന്നത് ആരോഗ്യപ്രദമായ ശരീരം നല്കും. കൂടാതെ ശരീര താപനില നിയന്ത്രിക്കാനും, കോശങ്ങൾക്ക് പോഷകങ്ങൾ നൽകാനും സഹായിക്കുന്നു.നിങ്ങൾക്ക് വെള്ളത്തിനോടൊപ്പം തന്നെ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഭക്ഷണങ്ങളും മറ്റ് പാനീയങ്ങളും കുടിക്കാവുന്നതാണ്. ശരീര ഭാരം കൂട്ടാൻ, ഭക്ഷണം കഴിക്കുന്നതിന് മുമ്പോ ഭക്ഷണത്തോടൊപ്പമോ വെള്ളം കുടിക്കരുത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.