ഇനി കോഴികൾ നിർത്താതെ മുട്ട ഇടും

ചിലപ്പോൾ കോഴികൾ മുട്ടയിടുന്നത് കുറയാറുണ്ട്.നമ്മൾ മിക്കപ്പോഴും കോഴികളെ വളർത്തുന്നത് മുട്ടയ്ക്ക് വേണ്ടിയാണ്.കൂട്ടിൽ അടച്ചിട്ടു വളർത്തുന്ന കോഴികളിൽ പോഷകങ്ങളുടെ അപര്യാപതതമൂലം മുട്ടയിടാൻ കുറയാറുണ്ട്.പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കൊടുത്തിലങ്കിൽ മുട്ട ഇടൽ കുറയും. സമയാസമയങ്ങളിൽ പിണ്ണാക്കുകൾ, അസോള, മീന്പൊടികൾ എന്നിവ നൽകിയാൽ പോഷക കുറവ് പരിഹരിക്കാവുന്നതും അങ്ങനെ മുട്ടയുദ്പാദനം കൂട്ടാവുന്നതുമാണ്.അതേ പോലെ തന്നെ കോഴിയുടെ കുടും വളരെ പ്രധാനമാണ്.മുട്ട കോഴികള്‍ക്ക് കൂട്ടില്‍ കൊടുക്കുന്ന ലൈറ്റ് ഹവര്‍ കുറവാണങ്കില്‍ കൂട്ടികൊടുക്കുക.കൂടുകൾ പണിയുമ്പോൾ നല്ലവണ്ണം നോക്കി ചെയ്യണം. മുട്ടയിടാൻ ഒരു പ്രത്യേക സ്ഥാലവും സ്വകാര്യതയും നൽകുക.കാല്‍സ്യം, വൈറ്റമിന്‍ സപ്ലിമെന്റസ് ഇടയ്ക്ക് കൊടുക്കുന്നത് നല്ലതാണ്.ചില ഭക്ഷണങ്ങൾ കൊടുത്താൽ കോഴികൾ കൂടുതൽ മുട്ട ഇടും.കക്ക , മീൻ പൊടി എന്നിവ നൽകുന്നത് മുട്ടയിടൽ വർധിപ്പിക്കും.കോഴികൾ അവയുടെ ആവാസ സ്ഥാനം മാറിയാലും മുട്ടയിടലിനു കുറവ് വന്നേക്കാം സാവധാനം തീറ്റയുമായി പൊരുത്തപെടുന്നതുവരെ കാത്തിരിക്കാം.

ഈ വീഡിയോയിൽ കോഴികൾ കൂടുതൽ മുട്ട ഇടാനുള്ള കാര്യമാണ് പറയുന്നത് . തീറ്റയുടെ കൊഴുപ്പു കുറയ്ക്കുവാനായി പപ്പായ ഇല, മുളപ്പിച്ച ഗോതമ്പ് , ചൂടുള്ള ചോറിൽ മുളകുപൊടിയിട്ടു കൊടുക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment