ആദ്യമായി കിട്ടിയ യൂട്യൂബ് വരുമാനം കൊണ്ട് അമ്മക്ക് സ്വര്‍ണ്ണ മാല വാങ്ങി കൊടുത്ത് വൈറലാവുകയാണ് കടല്‍ മച്ചാന്‍.

ആദ്യമായി കിട്ടിയ യൂട്യൂബ് വരുമാനം കൊണ്ട് അമ്മക്ക് സ്വര്‍ണ്ണ മാല വാങ്ങി കൊടുത്ത് വൈറലാവുകയാണ് കടല്‍ മച്ചാന്‍. ഒരു സര്‍വ്വ സാധാരണ കുടുംബത്തിലെ സ്‌നേഹവും സന്തോഷവും പങ്കുവെച്ച് കടലിലെ കാഴ്ച്ചകളും വിശേഷങ്ങളും പങ്കുവെച്ച് വൈറലായ യൂട്യൂബ് ചാനലാണ് കടല്‍ മച്ചാന്‍

ഇപ്പോള്‍ ലക്ഷകണക്കിന് ഫോളോവേഴ്‌സുമായി മുന്നേറി കൊണ്ടിരിക്കുകയാണ് കടല്‍ മച്ചാനും കുടുംബവും. സാധാരണയായി കടലില്‍ പോയി മീന്‍ പിടിക്കുന്നതും, വ്യത്യസ്തമായ രീതിയില്‍ മീന്‍ കറി വെയ്ക്കുന്നതുമെല്ലാം കാണിച്ച് ആയിരുന്നു കടല്‍ മച്ചാന്റെ തുടക്കം. പിന്നീട് ആളുകള്‍ ഈ സാധാരണ കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോള്‍ യൂട്യൂബ് വരുമാനം എല്ലാം കിട്ടി തുടങ്ങിയ സന്തോഷത്തില്‍ അമ്മയ്ക്ക് ഒരു സര്‍പ്രൈസ് ഗിഫ്റ്റായി സ്വര്‍ണമാല വാങ്ങി നല്‍കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റാവുന്നത്. വീഡിയോ കണ്ട് നോക്കൂ…