ആദ്യമായി കിട്ടിയ അംഗീകാരം, സ്വപ്നം സാക്ഷാത്കരിച്ചു വെന്ന് താരം, തനിക്ക് കൈവന്ന സന്തോഷം പങ്കിട്ട് അനു മോൾ

ആദ്യമായി കിട്ടിയ അംഗീകാരം, സ്വപ്നം സാക്ഷാത്കരിച്ചു വെന്ന് താരം, തനിക്ക് കൈവന്ന സന്തോഷം പങ്കിട്ട് അനു മോൾ

അവാർഡ് കിട്ടിയ സന്തോഷം പങ്കുവെച്ച് അനുമോൾ. മിനിസ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുമോൾ. ഫ്ലവേഴ്സിലെ സ്റ്റാർ മാജിക് പ്രോഗ്രാമിലൂടെ ആണ് താരം ജനശ്രദ്ധ പിടിച്ചു പറ്റുന്നത്.

കുട്ടിത്തം നിറഞ്ഞ ചിരിയും തമാശകളും തങ്കച്ചനും ആയുള്ള കോംബോ യും എല്ലാം താരത്തെ കൂടുതൽ ജനഹൃദയങ്ങളിലേക്ക് എത്തിച്ചു .

താരത്തിന് സോഷ്യൽ മീഡിയയിൽ ഫാൻസ് ഗ്രൂപ്പുകൾ വരെയുണ്ട്. ഇപ്പോൾ താരം തനിക്ക് കിട്ടിയ അംഗീകാരത്തെ കുറിച്ചാണ് പറയുന്നത്.

മണപ്പുറം മിന്നലൈ ഫിലിം ആൻഡ് ടിവി അവാർഡിൽ മികച്ച ഹാസ്യ താരത്തിനുള്ള അവാർഡ് സ്റ്റാർ മാജിക്കിൽ നിന്നും തനിക്കാണ് ലഭിച്ചതെന്നും. ഇതിനെ അർഹയാക്കിയത് പ്രേക്ഷകർ ആണെന്നും കൂടാതെ പരിപാടിയിൽ തന്റെ കൂടെ സഹകരിച്ച എല്ലാ സഹപ്രവർത്തകർക്കും നന്ദിയും കടപ്പാടും ഉണ്ടെന്ന് താരം പറഞ്ഞു.

ഇത്രയും കാലത്തെ അഭിനയത്തിൽ ആദ്യമായി കിട്ടിയ പുരസ്കാരം ആണെന്നന്നും നാലു വർഷമായി നിങ്ങളുടെ മുന്നിൽ ഒരേ വേഷത്തിലും ഭാവത്തിലും എത്തുന്നുണ്ട് മനസ്സുകൊണ്ട് ആഗ്രഹിച്ചതാണ് ഇങ്ങനെ ഒരു അവാർഡ് കിട്ടണം എന്ന് അതാണ് ഇപ്പോൾ സാധ്യമായെന്നും അതിൽ വളരെ സന്തോഷം ഉണ്ടെന്നും താരം പറഞ്ഞു.
അനുമോളെ കൂടാതെ സ്റ്റാർ മാജിക് ലെ നാലുപേരും അവാർഡുകൾക്ക് അർഹരായിട്ടുണ്ട്. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു എന്നാൽ ഇടക്കാലത്ത് വെച്ച് അത് നിർത്തുകയും ചെയ്തിരുന്നു.
അനുമോൾ എഴുതിയ കുറിപ്പ് എങ്ങനെ..