ആട് വളർത്താൻ 1 ലക്ഷം രൂപ ധന സഹായം

സ്വയം തൊഴിൽ പ്രോത്സാഹനം എന്ന രീതിയിൽ കേരള സർക്കാർ ആട് വളർത്താൻ 1 ലക്ഷം രൂപ കൊടുക്കുന്നു.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വളർത്തലിന് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം ലഭിക്കും.കൃഷിയുമായി ബദ്ധപ്പെട്ട് ജീവിക്കുന്നവർക്ക് ഇത് ഒരു സുവർണ അവസരം തന്നെയാണ്. തിരിച്ചടക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.തികച്ചും സൗജന്യമായിരിക്കും നിങ്ങൾക്ക് ഈ തുക ലഭിക്കുക.ആട് വളർത്തുന്നതിനോ അതിന്റെ കൂട് നിർമിക്കുന്നതിനോ ആണ് ഈ സഹായം ലഭിക്കുന്നത്. ആട് വളർത്തുന്ന കർഷകർക്ക് അല്ലെങ്കിൽ വളർത്താൻ ആഗ്രഹിക്കുന്നവരെ ഈ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയെ കുറിച്ച് അറിയിക്കുക.പാവപ്പെട്ട കുടുംബത്തിലെ ആളുകൾക്കാണ് ഈ ഒരു ആനുകൂല്യങ്ങൾ ലഭിക്കുക.പഞ്ചായത്തിന്റെ കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക ലഭിക്കുന്നത്. APL, BPL എന്ന വേർതിരിവില്ലാതെ എല്ലാവര്ക്കും ഈ ആനുകൂല്യം ലഭിക്കും.

ഈ വീഡിയോയിൽ നമുക്ക് കേരള സർക്കാരിന്റെ ഒരു പദ്ധതിയെ കുറിച്ചാണ് പറയുന്നത്.ഈ പദ്ധതി വഴി ആട്‌ വളർത്താൻ 1 ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും.കർഷകർക്കും സ്വായം തൊഴിൽ ചെയ്യുന്നവർക്കും മത്സ്യകൃഷി, കന്നുകാലി വളർത്തൽ തുടങ്ങിയ പദ്ധതികൾക്കെല്ലാ൦ ഇത് പോലെയുള്ള സഹായങ്ങൾ ലഭിക്കുന്നുണ്ട്. ഈ ആനുകൂല്യം ലഭിക്കാൻ നമ്മുടെ പഞ്ചായത്തിൽ പോയി തൊഴിലുറപ്പ് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് എഞ്ചിനീയർ/ ഓവസീയർനെയോ കാണുക.ആട്‌ വളർത്തലിന് വേണ്ടി നമ്മൾ മുടക്കിയ പൈസയുടെ ബില്ലുകൾ എല്ലാം കൊടുക്കുക.അപേക്ഷ സാങ്ഷൻ ആയി കഴിഞ്ഞാൽ നമ്മൾ കൂട് പണിഞ്ഞതിന്റെ ചിലവായത്തിന്റെയും ഒരു GST ബില്ല് സമർപ്പിക്കുക. ഇതിന് ശേഷമാണ് നമ്മുക്ക് പണം ലഭിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment