ആക്‌സിഡന്റ ഉണ്ടായാൽ ഇനി ഇൻഷുറൻസ് കിട്ടാൻ ഇത് ശ്രദ്ധിക്കുക

ഇനി മുതൽ ഇൻഷുറൻസ് കിട്ടാൻ വേണ്ടി PUC സർട്ടിഫിക്കറ്റ് നിർബന്ധം. ഇൻഷുറൻസ്​ നൽകുന്നതിന്​ പുക പരിശോധന സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കണമെന്ന്​ ഇൻഷുറൻസ്​ കമ്പനികൾക്ക്​ സുപ്രീംകോടതി നിർദേശം നൽകി.എല്ലാവരുടെയും വണ്ടി ഇൻഷുറൻസ് ചെയ്തിട്ട് ഉണ്ടാവും.വണ്ടിക്ക് ഒരു കേട്ടുപാട് പറ്റിയാലോ ഇല്ലങ്കിൽ ആക്‌സിഡന്റ പറ്റിയാലോ നമ്മൾ എല്ലാവരും ഇൻഷുറൻസാണ് നോക്കുക.ഇനി മുതൽ ഇൻഷുറൻസ് കിട്ടണമെങ്കിൽ പുക പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് നിർബന്ധം ആക്കിയത്.മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ റോഡിലിറങ്ങുന്നില്ലെന്ന്​ ഉറപ്പുവരുത്തി വായു മലിനീകരണം കുറക്കുന്നതിനായാണ്​ പുതിയ നിർദേശം.

ഈ വീഡിയോയിൽ ഗവണ്മെന്റിന്റെ പുതിയ നിയമത്തെ കുറിച്ചാണ്.വണ്ടികൾക്ക് ഇൻഷുറൻസ് കിട്ടാൻ വേണ്ടി ഇനി മുതൽ ഈ നിയമങ്ങൾ പാലിക്കണം.പുക പരിശോധന സർട്ടിഫിക്കറ്റ്​ നൽകുന്നതിൽ കൃത്രിമത്വം നടക്കുന്നുണ്ടോ എന്നറിയാൻ എല്ലാ മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങളിലും ദേശീയ തലത്തിൽ ഒരു റിയൽ ടൈം ഓണ്‍ലൈന്‍ സംവിധാനം ഏർപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.എല്ലാ വണ്ടികൾക്കും പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടാവണം.ഇന്ത്യയിൽ മലിനീകരണം കൂടുതൽ ആയത് കൊണ്ട് ഈ നിയമം കർശനമാക്കുകയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.